web analytics

ഒന്നും രണ്ടും അല്ല, ക്രൂഡ് ഓയിൽ വില കുറഞ്ഞത് 12 ശതമാനം; പെട്രോൾ ഡീസൽ വില കുറക്കാതെ കൊള്ളലാഭം കൊയ്ത് എണ്ണ കമ്പനികൾ

ഒന്നും രണ്ടും അല്ല, ക്രൂഡ് ഓയിൽ വില കുറഞ്ഞത് 12 ശതമാനം; പെട്രോൾ ഡീസൽ വില കുറക്കാതെ കൊള്ളലാഭം കൊയ്ത് എണ്ണ കമ്പനികൾ

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ആകെ ചെലവിൽ കഴിഞ്ഞ ആറു മാസത്തിനിടെ 12 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട്. 

ഇതേ കാലയളവിൽ അസംസ്കൃത എണ്ണയുടെ ഇറക്കുമതി അളവ് 2.4 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ വില ഇടിവാണ് ചെലവ് കുത്തനെ കുറയാൻ കാരണമായത്.

ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 86 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഇതിൽ ഏകദേശം 40 ശതമാനവും റഷ്യയിൽ നിന്നാണ് എത്തുന്നത്. 

എന്നാൽ, അമേരിക്കൻ ഉപരോധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ വിപണികളിലേക്കും ഇറക്കുമതി വൈവിധ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

അസംസ്കൃത എണ്ണയ്ക്ക് പുറമെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചെലവിൽ 7.5 ശതമാനവും പ്രകൃതി വാതകത്തിന് 11.5 ശതമാനവും കുറവുണ്ടായിട്ടുണ്ട്.

ഇതോടെ എണ്ണ കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിച്ചത്.

എന്നാൽ, ഈ ചെലവുകുറവ് പെട്രോൾ–ഡീസൽ വിലയിൽ പ്രതിഫലിപ്പിക്കാൻ എണ്ണ കമ്പനികളും കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്നതാണ് പ്രധാന വിമർശനം. 

കഴിഞ്ഞ വർഷം പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 2024-ലാണ് അവസാനമായി വില കുറച്ചത്.

അന്ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപയും ഡീസലിന് 87 രൂപയുമായിരുന്നു വില. ഇന്നും ഇതേ നിരക്കുകളാണ് തുടരുന്നത്.

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം എക്സൈസ് തീരുവയിൽ കുറവ് വരുത്തിയെങ്കിലും, ദൈനംദിന വില നിശ്ചയിക്കുന്നതിൽ എണ്ണ കമ്പനികൾക്കാണ് സ്വാതന്ത്ര്യം.

 അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും, ഇറക്കുമതി ചെലവ് കുറഞ്ഞിട്ടും ഉപഭോക്താക്കൾക്ക് ആനുകൂല്യം കൈമാറാൻ തയ്യാറാകാത്ത എണ്ണ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനവും ശക്തമാകുന്നു.

English Summary

India’s crude oil import bill has fallen by 12% over the past six months, even as import volumes rose by 2.4%, mainly due to a drop in global crude prices. While oil companies have benefited significantly from reduced import costs—along with lower prices for petroleum products and natural gas—these gains have not been passed on to consumers. Petrol and diesel prices remain unchanged since March 2024, drawing criticism that oil companies and the central government are reluctant to reduce fuel prices despite favorable market conditions.

india-crude-oil-import-cost-drop-fuel-price-unchanged

crude oil, fuel price, petrol diesel, oil import, Indian economy, international market, petroleum companies, inflation

spot_imgspot_img
spot_imgspot_img

Latest news

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

Other news

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

Related Articles

Popular Categories

spot_imgspot_img