web analytics

സ്തനാർബുദ, ഗർഭാശയ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; ദേശീയ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം  റിപ്പോർട്ട് ലോക്സഭയിൽ

സ്തനാർബുദ, ഗർഭാശയ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; ദേശീയ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം  റിപ്പോർട്ട് ലോക്സഭയിൽ

കൊച്ചി: രാജ്യത്ത് സ്തനാർബുദവും ഗർഭാശയമുഖം (സെർവിക്കൽ) ക്യാൻസറും അണ്ഡാശയ (ഒവേറിയൻ) ക്യാൻസറും ആശങ്കാജനകമായി വർധിക്കുകയാണെന്ന് ദേശീയ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) റിപ്പോർട്ട്. 

ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2021-ൽ രാജ്യത്ത് സ്തനാർബുദ ബാധിതർ 2.13 ലക്ഷം ആയിരുന്നത് 2025-ൽ 2.40 ലക്ഷമായി ഉയർന്നു. 

ഇതേ കാലയളവിൽ ഗർഭാശയമുഖ ക്യാൻസർ ബാധിതരുടെ എണ്ണം 77,000ൽ നിന്ന് 79,000 കടന്നു. അണ്ഡാശയ ക്യാൻസർ രോഗികളുടെ എണ്ണം 2021-ൽ 45,000 ആയിരുന്നത് 2025-ൽ 49,500 ആയി വർധിച്ചു.

മരണനിരക്കിലും ഗണ്യമായ വർധന രേഖപ്പെടുത്തി. 2021-ൽ 91,700 ആയിരുന്ന സ്തനാർബുദ മരണങ്ങൾ 2025-ൽ 1.3 ലക്ഷമായി ഉയർന്നു. 

പ്രതിവർഷം 9,000ലധികം പേർ അധികമായി മരിക്കുന്ന സ്ഥിതിയിലേക്കാണ് സ്തനാർബുദ മരണനിരക്ക് എത്തിയിരിക്കുന്നത്.

 ഗർഭാശയമുഖ ക്യാൻസർ മരണങ്ങൾ 41,500ൽ നിന്ന് 42,800 ആയി വർധിച്ചപ്പോൾ, അണ്ഡാശയ ക്യാൻസർ മരണങ്ങൾ 27,600ൽ നിന്ന് 30,000 കടന്നു.

അർബുദത്തെക്കുറിച്ചുള്ള അവബോധക്കുറവും രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതുമാണ് മരണനിരക്ക് ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. 

ഈ സാഹചര്യം പരിഹരിക്കുന്നതിനായി, പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ മിഷന്റെ (National Mission for NCDs) കീഴിൽ രാജ്യത്തെ ക്യാൻസർ പരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ 770 ജില്ലാ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് ക്ലിനിക്കുകൾ, 364 ജില്ലാ ഡേ കെയർ ക്യാൻസർ സെന്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 6,400ലധികം എൻ.സി.ഡി ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനം പുതുക്കിയും വിപുലീകരിച്ചുമാണ് പദ്ധതികൾ നടപ്പാക്കുന്നത്.

അതേസമയം, രോഗനിർണയത്തിനുള്ള അത്യാധുനിക സംവിധാനങ്ങൾ വ്യാപകമായതും കൂടുതൽ രോഗികളെ കണ്ടെത്താൻ സഹായിച്ചതിനാൽ തന്നെ, കണക്കുകളിലെ വർധനയ്ക്ക് ഇതും ഒരു കാരണമായിരിക്കാമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് അരുൺ വാര്യർ പറഞ്ഞു.

സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ

സ്തനത്തിലോ കക്ഷത്തിലോ വേദനയില്ലാത്ത മുഴകൾ

സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ

ചർമ്മം ചുവന്ന് കട്ടിയാകുക, കുഴികൾ വീഴുക, തൊലി അടർന്നു പോകുക

മുലക്കണ്ണുകൾ അകത്തേക്ക് വലിയുക, ചൊറിച്ചിൽ

മുലപ്പാലല്ലാത്ത രക്തം കലർന്ന ദ്രാവകങ്ങൾ

ഗർഭാശയമുഖ ക്യാൻസറിന്റെ ലക്ഷണങ്ങൾ

ആർത്തവങ്ങൾക്കിടയിലോ ആർത്തവ വിരാമത്തിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം

ദുർഗന്ധത്തോടുകൂടിയതോ നിറവ്യത്യാസമുള്ളതോ ആയ സ്രവങ്ങൾ

വിട്ടുമാറാത്ത ഇടുപ്പ് വേദന, നടുവേദന

കാലുകളിൽ വീക്കം, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്

English Summary

Breast, cervical and ovarian cancer cases are rising significantly in India, according to the National Cancer Registry Programme report submitted in Parliament. Breast cancer cases increased from 213,000 in 2021 to 240,000 in 2025, while deaths also rose sharply. The government plans to strengthen cancer care services under the National Mission for Non-Communicable Diseases.

india-breast-cervical-ovarian-cancer-cases-rise-ncrp-report

cancer, breast cancer, cervical cancer, ovarian cancer, NCRP report, India health data, cancer deaths, public health, oncology, non communicable diseases

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല്...

ശബരിമല സ്വർണ്ണക്കവർച്ച കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ...

യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട

യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട തിരുവനന്തപുരം: ഉപയോഗിച്ച...

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി ഉത്തർപ്രദേശിലെ സോൻഭദ്രയിലെ...

Related Articles

Popular Categories

spot_imgspot_img