ബംഗളൂരു: വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ധാരണയായി. 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്.India and Australia have reached an agreement to launch commercial satellites
ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ)യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻസിൽ) ആണ് കരാറിലേർപ്പെട്ടത്. ധാരണ സംബന്ധിച്ച് ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമീഷണർ ഫിലിപ്പ് ഗ്രീൻ പ്രഖ്യാപനം നടത്തി.
ആസ്‌ട്രേലിയൻ സ്ഥാപനമായ സ്‌പേസ് മെഷീൻസ് 2026ൽ ഇസ്‌റോയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (എസ്.എസ്.എൽ.വി) പരിശോധന- നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് സഹസ്ഥാപകൻ രജത് കുൽശ്രേഷ്ഠ പറഞ്ഞു. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ ഉപഗ്രഹമായിരിക്കും ഇത്.
ആവശ്യകതയെ അടിസ്ഥാനമാക്കി പ്രതിവർഷം 20 മുതൽ 30 വരെ എസ്.എസ്.എൽ.വി വിക്ഷേപണങ്ങളാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.