web analytics

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ന് നടക്കും. 

രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകുന്നത്.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്നും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥികളാണ്.

 കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളും 30 ടാബ്ലോകളും പരേഡിൽ അണിനിരക്കും.

രാവിലെ 10.30ന് ആരംഭിക്കുന്ന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും.

 കരസേനയുടെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും. ദേശീയഗാനമായ ‘വന്ദേമാതരം’ രചിച്ചതിന്റെ 150-ാം വാർഷികം പ്രമാണിച്ച്, അതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യപ്രമേയം. 

‘വന്ദേമാതരം’ ഗാനത്തിന്റെ വരികൾ ആസ്പദമാക്കിയ അപൂർവ ദൃശ്യങ്ങളും ചിത്രങ്ങളും കർത്തവ്യപഥിൽ പ്രദർശിപ്പിക്കും.

‘ഓപ്പറേഷൻ സിന്ദൂറി’യിൽ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകൾ ഉൾപ്പെടെ വിവിധ സൈനിക ഉപകരണങ്ങളും പരേഡിൽ അവതരിപ്പിക്കും. 

കരസേനയുടെ യുദ്ധവ്യൂഹ മാതൃക ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സൈനികസംഘവും ആഘോഷങ്ങളിൽ പങ്കാളികളാകും.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യവ്യാപകമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളെ വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്.

English Summary:

India celebrates its 77th Republic Day today with a grand parade at Kartavya Path in New Delhi, showcasing the nation’s military strength and cultural diversity. Prime Minister Narendra Modi and Defence Minister Rajnath Singh will begin the ceremonies at the National War Memorial. European Council President Antonio Costa and European Commission President Ursula von der Leyen are the chief guests. The parade features 30 tableaux, state cultural performances, military displays, and special presentations marking the 150th anniversary of ‘Vande Mataram’, under tight security across the country.

india-77th-republic-day-parade-kartavya-path

Republic Day, India, Kartavya Path, New Delhi, Republic Day Parade, Indian Army, Vande Mataram, National Celebration

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക്...

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല കൊച്ചി: കൊലപാതകവും കഞ്ചാവ്...

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ മുംബൈ: ട്രെയിനിൽ...

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

Related Articles

Popular Categories

spot_imgspot_img