web analytics

മരണം കാടിറങ്ങുമ്പോൾ; എട്ട് വർഷത്തിനിലടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 909 ജീവനുകൾ; പരുക്കേറ്റത് 7492 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്‌ രണ്ട് ജീവനുകളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവാനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ കാണിച്ച കണക്കുകളനുസരിച്ച് കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് 909 പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവർ 7492 പേരാണ്.

2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ പറയുന്നു. 2016 മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിച്ചത് 909 പേരാണ്. 2016ൽ മാത്രം 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ 110, 2018 ൽ 134, വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 ജീവൻ നഷ്ടമായത് പേർക്കാണ്. 2020 ൽ 100. 2021ൽ 127, 2022ൽ 111, 2023 ൽ 85 പേരും കൊല്ലപ്പെട്ടു.

വനംമന്ത്രി നിയമസഭയിൽ കാണിച്ചിട്ടുള്ള കണക്കുപ്രകാരം 909 പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേരാണ്. 2023–24 കാലയളവിൽ മാത്രമായി 94 പേർക്ക് ജീവൻ നഷ്ടമായി.

ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2021–22 കാലഘട്ടത്തിലാണ് (114 പേർ). ആനകളുടെ ആക്രമണത്തിൽ 35 പേരും കടുവകളുടെ ആക്രമണത്തിൽ ഒരാളും മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 78 പേരുമാണ് അന്ന് മരിച്ചത്. 2020–21 കാലയളവിൽ 88 പേരും 2022–23 കാലയളവിൽ 98 പേരുമാണ് മരിച്ചത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.

∙ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ

2016- 142

2017- 110

2018- 134

2019- 100

2020- 100

2021- 127

2022 – 111

2023 – 85

2016 – 2024

ആക്രമണങ്ങൾ– 55,839

പരുക്കേറ്റവർ– 7,492

നഷ്ടപരിഹാരം ലഭിച്ചവർ– 6,059

കൃഷിനാശം– 68.43 കോടി രൂപ

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

കര്‍ണാടക ബസില്‍ 62.5 ലക്ഷം രൂപ; തൃശൂരില്‍ യാത്രക്കാരന്‍ കസ്റ്റഡിയില്‍

കര്‍ണാടക ബസില്‍ 62.5 ലക്ഷം രൂപ; തൃശൂരില്‍ യാത്രക്കാരന്‍ കസ്റ്റഡിയില്‍ തൃശൂര്‍: ദേശീയപാതയില്‍...

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്! കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി...

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് ‘പണികിട്ടി’; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ!

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് 'പണികിട്ടി'; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ! തിരുവനന്തപുരം:...

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം കാലിഫോർണിയ: അമേരിക്കൻ...

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'ടോൾ' ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന...

Related Articles

Popular Categories

spot_imgspot_img