ഭീമൻ്റെ ദു:ഖം എംടിയുടേയും; മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ അവസാനം വരെ അതൊരു സിനിമയായി കാണാൻ ആഗ്രഹിച്ചിരുന്നു

തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അവസാന നാളുകളിൽ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി കാണണം എന്നത്.

മറ്റാര്‍ക്കം അതിന് കഴിയില്ലെന്ന് മനസിലാക്കി എംടി തന്നെ രണ്ടാമൂഴത്തിന്റെ തിരക്കഥയും രചിച്ചു. എന്നിട്ടും അത് സിനിമയായി കാണാന്‍ കഴിയാതെ മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ വിടവാങ്ങുകയായിരുന്നു.

അവസാനനാളുകളില്‍ രണ്ടാമൂഴം ഒരു മുറിവായി എംടിയെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അഡ്വാന്‍സായി രണ്ടു കോടി രൂപ വാങ്ങി തിരക്കഥ സിനിമയാക്കാന്‍ ഒരാളെ ഏല്‍പിച്ചെങ്കിലും അതു നടന്നില്ല.

യുഎഇയിലെ ബിസിനസ് ഭീമനായ ഡോ.ബി.ആര്‍. ഷെട്ടി ആയിരം കോടി രൂപ ചെലവില്‍ രണ്ടാമൂഴം സിനിമയാക്കാമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയുണ്ടാക്കി.

മോഹന്‍ലാലിനെ ഭീമന്‍ എന്ന കഥാപാത്രമായി ഉറപ്പിക്കുകയും ചെയ്തു.ഭീമന്റെ ദുഖം അഭ്രപാളികളില്‍ വൈകാതെ കാണാന്‍ കഴിയുമെന്ന് എംടിയും മോഹിച്ചു. പക്ഷെ 2019ല്‍ നിരവധി കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ബിസിനസ് പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ രണ്ടാമൂഴം എന്ന സ്വപ്നവും കൈവിട്ടു.

പക്ഷെ കാത്തിരിപ്പ് രണ്ട് വര്‍ഷം നീണ്ടുപോയപ്പോള്‍ എംടി അസ്വസ്ഥനായി. ഒടുവില്‍ തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതി വരെ കയറേണ്ടിയും വന്നു. പിന്നീടാണ് തിരക്കഥ തിരിച്ചുകിട്ടിയത്. ഒരു മലയാളതിരക്കഥയ്‌ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന അത്രയും വലിയ അഡ്വാന്‍സ് തുക തിരിച്ചേല്‍പിക്കുകയും ചെയ്തു. അത്രയ്‌ക്കായിരുന്നു എംടിയുടെ തിരക്കഥയുടെ ജനപ്രീതി.

രണ്ടാമൂഴം ഒരു ബ്രഹ്മാണ്ഡസിനിമയാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ റിസ്കെടുക്കാന്‍ തയ്യാറുള്ള സാഹസികനായ ഒരു നിര്‍മ്മാതാവായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെ ഒരാള്‍ വന്നില്ല. അഡ്വാന്‍സ് തിരികെക്കൊടുത്ത് കോടതി വഴി തിരക്കഥ കയ്യില്‍ വന്നു. പക്ഷെ രണ്ടാമൂഴം വെളിച്ചം കാണാതെ ഇരുന്ന ഓരോ നിമിഷവും ആത്മനൊമ്പരമായി ഈ ജ്ഞാനപീഠജേതാവിനെ ഉള്ളില്‍ കാര്‍ന്നു തിന്നിരുന്നു. ഏതൊരു എഴുത്തുകാരനെയും പോലെ തന്റെ സൃഷ്ടി അതിന്റെ പരിപൂര്‍ണ്ണതയില്‍ കാണണമെന്ന മോഹം സഫലീകരിക്കാനാകാത്തതിന്റെ ദുഖം അത്രയ്‌ക്കുണ്ടായിരുന്നു.

തന്റെ മോഹം സഫലമാക്കാന്‍ ആരെങ്കിലും വരുമെന്ന് കഥാകാരാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അവസാന നിമിഷം വരെ കാത്തുകാത്തിരുന്നു. ഭീമനാകാന്‍ നടന്‍ മോഹന്‍ലാല്‍ വരെ ഒരുക്കവുമായിരുന്നു. പക്ഷെ ആ സ്വപ്നം നീണ്ടുനീണ്ടുപോയി. കാരണം 1000 കോടിയോ അതിനു മുകളിലോ വേണ്ടിവരും മഹാഭാരതമെന്ന ഇതിഹാസത്തെ ഉപജീവിച്ചെഴുതിയ ആ നോവലിനെ സിനിമയാക്കാൻ. അതിനിടയില്‍ ഹൃദ്രോഗത്തിന്റെ രൂപത്തില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് മരണം കഥാകാരനെ തട്ടിയെടുത്തു.

രണ്ടാമൂഴം എന്ന നോവല്‍ വാര്‍ന്നുവീണിട്ട് ഇപ്പോള്‍ 40 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ 64 പതിപ്പുകളും ഒട്ടേറെ ഭാഷകളിലേക്കുള്ള മൊഴിമാറ്റവും വഴി രണ്ടാമൂഴം അതിന്റെ സാഹിതീയമായ ജൈത്രയാത്ര ഇപ്പോഴും തുടരുക തന്നെയാണ്. ലോകസാഹിത്യത്തില്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ ഇങ്ങിനെ സാഹിത്യകൃതിയുടെ വിജയം അത്യപൂര്‍വ്വം. അത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എംടിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

Related Articles

Popular Categories

spot_imgspot_img