നിലമ്പൂരിൽ നിലയ്ക്കാത്ത ആനക്കലി; 10 വർഷത്തിനിടെ ജീവൻ നഷ്ടമായത് 70 പേർക്ക്; തലനാരിഴക്ക് രക്ഷപ്പെട്ടവർ നൂറിലേറെ

നി​ല​മ്പൂ​ർ: നിലമ്പൂരിലെ കു​ടി​യേ​റ്റ വ​ഴി​ത്താ​ര​ക​ളി​ൽ കാ​ട്ടാ​ന ഭീ​തി​യു​ടെ തീ​രാ​ത്ത ചൂ​ര് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ജീ​വ​നും കൃ​ഷി​യും ചി​വി​ട്ടി​മെ​തി​ച്ച് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങു​മ്പോ​ൾ കു​ടി​യേ​റ്റ ഗ്രാ​മത്തിന് ഉറക്കമില്ല. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും മ​ണ്ണി​നോ​ടും പ​ട​വെ​ട്ടി വി​യ​ർ​പ്പി​ൽ വി​ള​യി​ക്കു​ന്ന അ​ന്ന​ത്തി​ലേ​ക്ക് ക​രി​വീ​ര​ൻ​മാ​ർ ഇ​റ​ങ്ങുമെന്ന ഭയത്തിൽ ഇവർ ഉറങ്ങാറിലെലന്നതാണ് യാഥാർഥ്യം. നിലമ്പൂരിലെ കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലെ ആ​ന​പ്പേ​ടി​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ നി​ര​ന്ത​ര ആ​ക്ര​മ​ണം ഗ്രാ​മീ​ണ​രെ ഒ​ന്ന​ട​ങ്കം പേ​ടി​പ്പെ​ടു​ത്തു​ക​യാ​ണ്. ക​രി​വീ​ര​ൻ​മാ​രു​ടെ കൊ​ല​വി​ളി നി​ല​മ്പൂ​ർ കാ​ട്ടി​ൽ നാ​ൾ​ക്കു​നാ​ൾ കൂടുതൽ കൂടുതൽ മു​ഴ​ങ്ങി​കേ​ൾ​ക്കു​ക​യാ​ണ്.കഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൊ​ല്ല​പ്പെ​ട്ട ഉ​ൾ​വ​ന​ത്തി​ലെ മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ​യി​ലെ ആ​ദി​വാ​സി യു​വാ​വ് ക​രി​യ​ൻറെ മ​ക​ൻ 35 വ​യ​സ്സു​കാ​ര​നാ​യ മ​ണി​യാ​ണ് അ​വ​സാ​ന​ത്തെ ഇ​ര.

കാ​ട്ടാ​ന​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് വ‍്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു​വ​രു​ന്ന ഈ ​കൂ​ട്ട​ർ​പോ​ലും ഇ​ര​ക​ളാ​വു​ന്ന​ത് ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ സ്വ​ഭാ​വ​ത്തി​ൽ അ​ത്ര​ക​ണ്ട് മാ​റ്റം വ​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണെന്ന് വിദ​ഗ്ദർ പറയുന്നു. ക​രു​ളാ​യി വ​ന​ത്തി​ൽ ത​ന്നെ​യാ​ണ് ചോ​ല​നാ​യ്ക്ക​രു​ടെ മൂ​പ്പ​ൻ മാ​ത​നും ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെട്ടത്. കാ​ട്ടാ​ന ശ​ല‍്യം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന ഒ​രു ജ​ന​വി​ഭാ​ഗ​മാ​ണ് ഇവിടത്തെ ആ​ദി​വാ​സി​ക​ൾ. 55 വ​നാ​വ​കാ​ശ കോ​ള​നി​ക​ളാ​ണ് നി​ല​മ്പൂ​ർ മേ​ഖ​ല​യി​ൽ. കാ​ട്ടാ​ന​ക​ൾ നിറയെയുള്ള വ​ന​പാ​ത​യി​ലൂ​ടെ​യ​ല്ലാ​തെ ഇ​വ​ർ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്നവർ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര ചെയ്യുന്നത്.

നി​ല​മ്പൂ​ർ വ​ന​ത്തി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ​വ​രു​ടെ എ​ണ്ണം 70 ആണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ വ​നം ഉ​ദ‍്യോ​ഗ​സ്ഥ​നും കൈ​ക്കു​ഞ്ഞും വരെ ഉ​ൾ​പ്പെ​ടും. ഇതിൽ 33 പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്. പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​വ​ർ നൂ​റി​ല​ധി​ക​മാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​ർ​ഷി​ക ന​ഷ്ട​ത്തി​ൻറെ ക​ണ​ക്കെ​ടു​ത്താ​ൽ അത് കോ​ടി​യി​ല​ധി​കം വ​രും.

നി​ല​മ്പൂ​ർ സൗ​ത്ത്, നോ​ർ​ത്ത് ഡി​വി​ഷ​നു​ക​ളും സൈ​ല​ൻറ് വാ​ലി ക​രു​ത​ൽ മേ​ഖ​ല​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മലപ്പുറം ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല. നോ​ർ​ത്തി​ൽ 440, സൗ​ത്തി​ൽ 320 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും വ​ന​മാ​ണു​ള്ള​ത്. ഏ​ഷ‍്യ​ൻ ആ​ന​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​വാ​സ വ‍്യ​വ​സ്ഥ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന നീ​ല​ഗി​രി ബ​യോ​സ്ഫി​യ​റി​ലാ​ണ് ഈ ​സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​മൃ​ഗ​ശ​ല‍്യം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. നി​ര​ന്ത​ര​മു​ള്ള കാ​ട്ടു​മൃ​ഗ​ശ​ല‍്യം മൂ​ലം വ​നാ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കൃ​ഷി അ​സാ​ധ‍്യ​മാ​യി​രി​ക്കു​ക​യാ​ണ്. 2008 ഓ​ടെ​യാ​ണ് മ​നു​ഷ‍്യ​ർ​ക്ക് നേ​രെ​യു​ള്ള കാ​ട്ടാ​നാ​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ള്ള​ത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

Related Articles

Popular Categories

spot_imgspot_img