23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവില്‍
കോതമംഗലം: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിലെന്ന് വിവരം. കേസിൽ ഇരുവർക്കുമെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.
പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവർ വീട് പൂട്ടി പോയതായാണ് ലഭിക്കുന്ന വിവരം. കേസിൽ യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്.
യുവതിയെ റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
അതിനിടെ റമീസിന്റെ മാതാപിതാക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയം ഉണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണവും നടക്കുന്നുണ്ട്.
കൂടാതെ പെൺകുട്ടിയും റമീസും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പെൺകുട്ടി എഴുതിയ ആത്മഹത്യാകുറിപ്പും കേസിൽ നിർണായക തെളിവാണ്.
അതേസമയം റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിച്ചേക്കും റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് കോതമംഗലം സ്വദേശിയായ യുവതി ജീവനൊടുക്കിയത്.
വിവാഹം കഴിക്കാൻ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ച് റമീസ് തന്നെ മർദിച്ചിരുന്നതായും ആത്മഹത്യ കുറിപ്പിലുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’… പലയിടങ്ങളിലും നടക്കുന്നുണ്ട്… അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്ന് ഷോൺ ജോർജ്
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’ എന്ന് ബിജെപി. ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ട്.
ഇതിനെതിരെ നീതിയുക്തമായ അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാർത്ഥി സോനാ എൽദോസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സോന, റമീസ് എന്ന സുഹൃത്തുമായി അടുപ്പത്തിലായിരുന്നു.
എന്നാൽ റമീസ് സോനയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പറഞ്ഞു. കൂടാതെ അതിന് നിർബന്ധിക്കുകയും ചെയ്തു.
ഇതിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ഇതെല്ലാം സോന ആത്മഹത്യ കുറിപ്പിൽ വിവരിച്ചിരുന്നു.
ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ രണ്ടുപേരും പ്രണയത്തിലായിരുന്നു.
ഈ വിവരം വീട്ടിൽ അറിഞ്ഞപ്പോൾ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മതം മാറിയാലേ വിവാഹം കഴിക്കുകയുള്ളൂ എന്ന നിർബന്ധത്തിലായിരുന്നു റമീസ്.
സംഭവത്തിൽ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിക്കുക, ആത്മഹത്യ പ്രേരണാകുറ്റം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സോനയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Summary: In the Kothamangalam case involving the suicide of a 23-year-old woman, reports state that the parents of the accused, Ramees, are in hiding. Police have charged both of them with abetment to suicide. The father, Raheem, is the second accused, and the mother, Shareefa, is the third accused in the case.