കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ കേസുകളും ഈ വര്‍ഷത്തെ ആക്ഷന്‍ പ്‌ളാനും തയാറാക്കാനാണ് എസ്.പിമാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൊലപാതകം കേരളത്തില്‍ കുറഞ്ഞെന്ന് യോഗത്തില്‍ വിലയിരുത്തി.

2024ല്‍ 335 കൊലപാതക കേസുകളുണ്ടായി. ഇതിലുള്‍പ്പെട്ട 553 പ്രതികളില്‍ 540 പേരും പിടിയിലായെന്നാണ് കണക്ക്. പക്ഷെ ഗുണ്ടാമാഫിയ ചില നഗരങ്ങളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഡി.ജി.പി ഗുണ്ടകളെ കാപ്പാ ചുമത്തണമെന്നും ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പുറത്താക്കാനുള്ള ശുപാര്‍ശ തരണമെന്നും എസ്.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്തിടെ കണ്ടുവരുന്ന പുതിയൊരു പ്രവണതയായി യോഗം വിലയിരുത്തിയത് വീട്ടുകാരും ബന്ധുക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലും കൂട്ട ആത്മഹത്യയിലുമൊക്കെ കലാശിക്കുന്നതാണ്.

അത് തടയാന്‍ അത്തരം പരാതികളില്‍ ശ്രദ്ധയോടെ ഇടപെടാനും തീരുമാനിച്ചു. ലഹരിസൈബര്‍ കേസുകളില്‍ കര്‍ശന നടപടിക്കും നിര്‍ദേശമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img