തൃശൂർ: ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു.
ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് സ്വന്തം മകന്റെ വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന്റെ തലയ്ക്ക് കുത്തുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് വെട്ടേറ്റത്.
പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.









