യാക്കോബായ വിശ്വാസികൾ പ്രാർഥനക്ക് എത്തും മുന്നെ ഗെയിറ്റ് പൂട്ടി മെത്രാൻകക്ഷി വിഭാഗം; പ്രതിഷേധം

തൃശൂർ: യാക്കോബായ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞ് മെത്രാൻകക്ഷി വിഭാഗം. സഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിലാണ് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് മെത്രാൻ കക്ഷി വിഭാഗം യാക്കോബായ വിശ്വാസികളെ സെമിത്തേരിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞത്.

ഇതോട യാക്കോബായ വിഭാ​ഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.

ഞായറാഴ്ച്ച കുർബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് എത്തിയവരെയാണ് മെത്രാൻകക്ഷി വിഭാഗം അകാരണമായി തടഞ്ഞത്. ഇവർ പ്രധാന ഗെയ്റ്റ് പൂട്ടിയിട്ടു.

ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് നൽകിയ ഉത്തരവ് ലംഘിച്ചാണ് മെത്രാൻ കക്ഷി വിഭാഗം ​ഗേറ്റ് താഴിട്ട്പൂട്ടിയത്.

സബ്കളക്ടറുടെ ഉത്തരവ് അനുസരിച്ച് നേരത്തെ ജനുവരി, ഫെബ്രുവരി മാസം ഞായറാഴ്ചകളിൽ സെമിത്തേരി കല്ലറകളിൽ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയിരുന്നു.

ഞായറാഴ്ചകളിൽ മാതൃദേവലായത്തിലേക്ക് എത്തിയ വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് പോകാൻ കഴിയാത്ത രീതിയിൽ മെത്രാൻകക്ഷി വിഭാഗം ഗെയ്റ്റ്പൂട്ടി തടസം സൃഷ്ടിക്കുകയായിരുന്നു.

ഇതിനെതിരെ യാക്കോബായ വിശ്വാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. തുടർന്ന് ഇന്നലെ മുതൽ ഏപ്രിൽ, മെയ് മാസത്തേക്ക് കൂടി യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് ശനിയാഴ്ച ഉത്തരവ് നൽകി.

എന്നാൽ, ഇന്നലെ യാക്കോബായ വിശ്യാസികൾ പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് മെത്രാൻകക്ഷി വിഭാഗം കുർബ്ബാന നേരത്തെ അവസാനിപ്പിച്ച് ഗെയ്റ്റ് പൂട്ടിയത്.

തുടർന്ന് ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ സ്ത്രീകളും , കുട്ടികളും മുതിർന്നവരും ചേർന്ന് മാതൃദേവാലയത്തിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.

അടുത്ത ദിവസം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിൻമേലാണ് വിശ്വാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img