മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയത് 50 പൊലീസ് ഉദ്യോഗസ്ഥർ; മാതൃകയാക്കാം ആലുവ പോലീസിനെ

ആലുവ: ആലുവയിൽ 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻല എറണാകുളം റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിലാണ് നേത്രദാന സമ്മതപത്രം കൈമാറിയത്.

ക്യാമ്പ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ്. നവാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡൻ്റ് ജെ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജയേഷ് സി. പാറയ്ക്കൽ സമ്മതപത്രം ഏറ്റുവാങ്ങി. ടി.ടി. ജയകുമാർ, ഇ.കെ. അബ്ദുൽ ജബ്ബാർ എം.ഐ. ഉബൈസ്, എം.വി. സനിൽ, ബെന്നി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ ആയിരത്തിയഞ്ഞൂറോളം പേരെ കാഴ്ചയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ബോധവൽക്കരണ പരിപാടികളും സംഘടന നടത്തി വരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img