അന്ന് മാലിന്യക്കുന്ന്, ഇനി കളിയിടം : ലാലൂരിന്റെ ചരിത്ര മാറ്റം
തൃശൂർ: വർഷങ്ങളോളം മാലിന്യ കൂമ്പാരമായി അപകീർത്തി ഏറ്റുവാങ്ങിയ ലാലൂർ ഇനി കായിക ചരിത്രത്തിലെ സ്വർണപതിപ്പായി മാറുന്നു.
ഫുട്ബോൾ ഇതിഹാസവും പത്മശ്രീ പുരസ്കാര ജേതാവുമായ ഐ.എം. വിജയന്റെ പേരിൽ നിർമ്മിച്ച മഹത്തായ സ്‌പോർട്‌സ് കോംപ്ലക്‌സ് നവംബർ 3ന് ജനങ്ങൾക്ക് സമർപ്പിക്കുന്നു.
കായിക പ്രേമികളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ പകരുന്ന ഈ പദ്ധതി തൃശൂർ നഗരത്തിന്റെ കായിക ഭൂപടം പുനരാഖ്യാനം ചെയ്യാൻ ഒരുങ്ങുകയാണ്.
സംസ്ഥാന കായിക വകുപ്പും തൃശൂർ കോർപ്പറേഷനും ചേർന്നാണ് ഏകദേശം 50 കോടി രൂപയുടെ ചെലവിലാണ് ഈ ദൗത്യപരിപാടി യാഥാർത്ഥ്യമാക്കിയത്. ആധുനിക സംവിധാനങ്ങളോടും അന്താരാഷ്ട്ര നിലവാരത്തോടും കൂടിയ ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് സംസ്ഥാനത്തിൻ്റെ കായിക രംഗത്ത് പുതിയ അധ്യായം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഒന്നാം ഘട്ടത്തിൽ ഒരുക്കിയ പ്രധാന സൗകര്യങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്‌സ്, 5,000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഇൻഡോർ സ്റ്റേഡിയം ബാഡ്മിന്റൺ, വോളിബോൾ, ബാസ്‍ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ കോർട്ടുകൾ ഫുട്ബോൾ ഗ്രൗണ്ട് ,പ്രാക്ടീസ് പൂൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്.
രണ്ടാം ഘട്ടത്തിൽ വരുന്നത്
ഹോക്കി ഗ്രൗണ്ട്, കായിക താരങ്ങൾക്കും പരിശീലകർക്കുമുള്ള റെസിഡൻഷ്യൽ ബ്ലോക്ക്, വിശാലമായ പാർക്കിംഗ് നിർമാണം എന്നിവ പൂർത്തിയാക്കും.
ജെമീമയുടെ സെഞ്ചുറിയിലും ഹര്‍മന്റെ നേതൃത്വത്തിലും ഇന്ത്യ ലോകകപ്പ് ഫൈനലില്‍
ഉദ്ഘാടന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യം
നവംബർ 3ന് വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടനത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും.
ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
അക്വാട്ടിക്സ് കോംപ്ലക്‌സും കായിക പ്രതിഭകളെയും ആദരിക്കൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും.
പവലിയൻ ബ്ലോക്ക് – ഉയർന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് – പി. ബാലചന്ദ്രൻ എം.എൽ.എടെന്നീസ് കോർട്ട് – എ.സി. മൊയ്തീൻ എം.എൽ.എ
മുൻ കായിക മന്ത്രി ഇ.പി. ജയരാജൻ സമരഭടന്മാരെയും മുൻ കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ കായിക പ്രതിഭകളെയും ആദരിക്കും. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും.
2016ൽ സർക്കാരിന്റെ “മാലിന്യനിർമ്മാർജ്ജനവും മാതൃകാ വികസനവും” എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ലാലൂരിന്റെ നവീകരണത്തിനൊപ്പം കായിക വിപ്ലവവും ലക്ഷ്യമിട്ടത്.
2018ൽ കിഫ്ബിയുടെ ധനസഹായത്തോടെ ഇ.പി. ജയരാജൻ തറക്കല്ലിട്ട ഈ പദ്ധതി, ഇന്ന് കേരളത്തിന്റെ അഭിമാനകേന്ദ്രമായി ഉയർന്നിരിക്കുന്നു.




 
                                    



 
		

