web analytics

പൊളിച്ച കടകൾ പോയപോലെ തിരിച്ചെത്തി; മൂന്നാർ വീണ്ടും കുരുക്കിലേക്ക്…..

മൂന്നാറിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കിയ പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത വഴിയോരക്കടകൾ വീണ്ടും തിരിച്ചെത്തുന്നു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പള്ളി വാസൽ രണ്ടാംമൈൽ ജങ്ഷനിലാണ് കോടതി വിധി ലംഘിച്ച് വീണ്ടും അനധികൃതകടകൾ സ്ഥാപിക്കുന്നത്. Illegal roadside stalls demolished in Munnar are making a comeback

ചെറിയരീതിയിൽ തുടങ്ങുന്ന കടകൾ പോകെപ്പോകെ സ്ഥിരം നിർമാണമാക്കി മാറ്റുകയാണ് പതിവ്. ദേശീയപാതയുടെ ഭാഗം കൈയേറി സ്ഥാപിക്കുന്ന കടകൾ വൻ ഗതാഗതകുരുക്കിന് കാരണമാകും.

രണ്ടാം മൈൽ ജങ്ഷൻ മുതൽ ഹെഡ് വർക്സ് ജങ്ഷൻ വരെയുള്ള 50 ൽ അധികം വഴിയോരക്കടകൾ മുൻപ് റവന്യൂ അധികൃതർ പൊ ളിച്ചുനീക്കിയിരുന്നു. കടകൾ പൂർണമായി പൊളിച്ചുനീക്കി റിപ്പോർ ട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു നടപടി.

വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കൽ. എന്നാൽ ദിവസങ്ങൾക്കകം പ്രദേശത്ത് കടകൾ പുനഃസ്ഥാ പിക്കാൻ തുടങ്ങി. മൂന്നാർ പോലീസ് ഇടപെട്ട് ശക്തമായ താക്കീത് നൽകിയതോടെ പിൻവാങ്ങിയവർ ഇപ്പോൾ വീണ്ടും പ്രദേശത്ത് കടകൾ സ്ഥാപിച്ചുതുടങ്ങി. ദിവസങ്ങൾക്കകം പ്രദേശം വഴിയോര ക്കടകൾ കൈയടക്കുമെന്നാണ് സൂചന.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൺസെറ്റ് വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന പ്രദേശത്താണ് അനധികൃതകടകൾ സ്ഥാപിക്കുന്നത്. നേരത്തെ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം പ്രദേശത്ത് പതിവായിരുന്നു.

വഴിയോരക്കടകൾക്കെതിരേ പ്രദേശ ത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയർ ന്നിരുന്നു. കടകൾ സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img