അനധികൃതകെട്ടിട നിർമാണങ്ങൾ: ക്രമവത്കരിക്കാൻ ഫീസ് നിശ്ചയിച്ച് ഗ്രാമപഞ്ചായത്തുകൾ; സർക്കാർക്കെട്ടിടങ്ങൾക്ക് ഫീസ് ഇല്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ നിർണാണ പ്രവർത്തനങ്ങൾ ഇനി പൊളിക്കേണ്ടി വരില്ല. ചട്ടങ്ങളിൽ മാറ്റം വരുത്തിയ ഉത്തരവെത്തി. വിജ്ഞാപനംചെയ്ത റോഡുകളിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്ന് ഉത്തരവിൽ പറയുന്നു. റോഡിൽനിന്ന് നിശ്ചിത അകലം പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയായിരിക്കും ഫീസ് കണക്കാക്കുക.
2019 നവംബർ ഏഴിനുമുമ്പ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർനിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക.1000 രൂപമുതൽ പതിനായിരത്തിന് മുകളിൽവരെ ഫീസ് വരുമെന്നാണ് കണക്കാക്കുന്നത്.

മുൻവർഷങ്ങളിൽ 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റർ വരെയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീർണം കണക്കാക്കി പിഴ നൽകണം.
സർക്കാർക്കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അനധികൃതനിർമാണങ്ങൾക്ക് കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്കൂളുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും സാധാരണ കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം നൽകണം. പെയിൻ ആൻഡ് പാലിയേറ്റീവ് അംഗീകൃത ക്ലിനിക്കുകൾ, ഭിന്നശേഷിസ്ഥാപനങ്ങൾ, ബഡ്‌സ് സ്കൂളുകൾ-പുനരധിവാസ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ക്രഷുകൾ, ഡേകെയർസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് 50 ശതമാനം നൽകണം.

നഗരസഭകളുടെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. അതിനുശേഷമേ എന്നുമുതൽ നടപ്പാക്കൂവെന്ന്‌ തീരുമാനിക്കൂ. ജില്ലാതല ക്രമവത്കരണകമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ സംസ്ഥാനസമിതിക്കും സർക്കാരിനും അപ്പീൽ നൽകാം.

അംഗീകൃത വികസനപദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നതുമായ കെട്ടിടങ്ങൾക്ക് ഇളവില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img