കൊച്ചി: സ്വര്‍ണവില തിരിച്ചുകയറി. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞിരുന്നു.
53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 55 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി.പത്തുദിവസത്തിനിടെ മൂവായിരത്തിലധികം രൂപ വര്‍ധിച്ച് വെള്ളിയാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. ഒരു പവന് 53,760 രൂപയായാണ് അന്ന് വില ഉയര്‍ന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില ശനിയാഴ്ചയാണ് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞത്. സ്വര്‍ണവില അമ്പതിലായിരവും കടന്നു മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഒറ്റയടിക്ക് കുറഞത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നല്‍കിയാണ് ഇന്ന് ശക്തമായി തിരിച്ചുവന്നത്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.