web analytics

ഗണേഷ് കുമാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകൾ പറഞ്ഞാൽ അത് നനച്ചാലും കുളിച്ചാലും തീരില്ല; കിടപ്പുമുറിയിൽ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്; ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും;കെ ബി ഗണേഷ്‌കുമാറിനെ പരിഹസിച്ച്  ഷിബു ബേബി ജോൺ

കൊല്ലം: കെ ബി ഗണേഷ്‌കുമാറിനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്നാണ് ഗണേഷ്‌കുമാർ പറഞ്ഞത്. പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. താൻ വർഗീയ വാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

‘‘കിടപ്പുമുറിയിൽ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. ഞാൻ വർഗീയവാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ല. ഞാൻ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം. എന്റെ പൈതൃകത്തിൽനിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവർ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാർ അയാളുടെ പണി ചെയ്തു, മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ.

‘‘ഗണേഷ് കുമാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകൾ പറഞ്ഞാൽ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് യുഡിഎഫിന് മികച്ച വിജയം നേടാനാവും. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്’’ –ഷിബു ബേബി ജോൺ പറഞ്ഞു.

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. പൂജാമുറിയിൽ ചിലപ്പോൾ മോദിയുടെ ചിത്രമുണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്‌ലിം പള്ളിയിൽ ചെന്നാൽ ഖുറാനിലെ പദങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

Related Articles

Popular Categories

spot_imgspot_img