തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജാമ്യം ലഭിച്ചാൽ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജ്ജമാകും; ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ​ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും; കെജ്രിവാളിന് ഇന്ന് നിർണായക ദിനം

ന്യൂഡൽഹി: മദ്യനയക്കേസിലെ എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റിൻറെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിൻറെ ഹർജിയിൽ വിധി പറയുക. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജാമ്യം ലഭിച്ചാൽ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജ്ജമാകും സമ്മാനിക്കുക. ഏപ്രിൽ മൂന്നാം തിയതിയാണ് കെജ്രിവാളിൻറെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും ഡൽഹി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img