ഇടുക്കി വിമാനത്തിന് കൊച്ചിയിൽ വാട്ടർ സല്യൂട്ട്; പറന്നിറങ്ങിയത് കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനം; ഇനി മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകൾ കാണാം; വീഡിയോ

ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സീപ്ലെയിൻ കൊച്ചി വിമാനത്താവളത്തിലെത്തി. വൈകിട്ട് മൂന്നരയോടെ ബോൾഗാട്ടിയിലേക്ക് പറക്കും. 

വിജയവാഡയിൽ നിന്നും രാവിലെ 11 മണിയോടെ പുറപ്പെട്ട വിമാനം 2.30 യോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് സീപ്ലെയിനെ വരവേറ്റത്.

 മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ രാജ, എം എം മണി എന്നിവർ സന്നിഹിതരായിരിക്കും. 

കൊച്ചി ബോൾഗാട്ടി പാലസിൽ 11ന് രാവിലെ 9. 30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക.

കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും. 

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. 

മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. 

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും, വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർതലത്തിൽ ആലോചനയുണ്ട്.  

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img