web analytics

ഇടുക്കിയിലേക്ക് അടിച്ചു കേറി വാടാ മക്കളെ… ഡാമുകൾ കാണാം; ആഴ്ചയിൽ ഒരു ദിവസം അവധി; ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രം പ്രവേശനം; യാത്ര ബഗ്ഗി കാറുകളിൽ; ക്രമീകരണങ്ങൾ ഇങ്ങനെ

ഇടുക്കി:  ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇന്നു മുതൽ മൂന്നു മാസത്തേക്കാണ് സന്ദർശനത്തിന് അനുമതി.  ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.Idukki and Cheruthoni dams opened for visitors

ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. 

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. 

പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും.  

രണ്ട് അണക്കെട്ടുകളിലും നിലവിൽ നടക്കുന്ന അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടാത്തരീതിയില്‍ സന്ദര്‍ശകരെ കടത്തിവിടുന്നത്. 

അതേസമയം ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകളില്‍ സന്ദര്‍ശനാനുമതി ഇല്ല. ബഗ്ഗി കാറുകളിലാകും സന്ദര്‍ശനത്തിന് അനുമതി.

രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം. പാസ് മൂലമാകും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അണക്കെട്ടിലൂടെ നടന്നുകാണാന്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷാസംവിധാനവും ഒരുക്കും. 

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ (ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍) നിലനില്‍ക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആർച്ച് അണക്കെട്ടുകളിൽ ഒന്നാണ് ഇടുക്കി അണക്കെട്ട്. 780 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്. 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.

സുരക്ഷാ കാരണങ്ങളാൽ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് സഞ്ചാരികൾക്കായി അണക്കെട്ട് തുറന്നുനൽകുക. കൃത്യമായ സുരക്ഷാ പരിശോധനകളോടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. 

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉള്ളിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. പുറത്ത് സജ്ജമാക്കിയ സ്ഥലത്ത് ഫോൺ ഉൾപ്പെടെയുള്ളവ സൂക്ഷിക്കാം.

ഡാമിന്‍റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താണം. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങളും ഏര്‍പ്പെടുത്തി. 

ചെറുതോണി അണക്കെട്ട്

അഞ്ച് ഷട്ടറുകളുണ്ട് ഈ ഡാമിന്. മഴകനത്ത് ഡാമിലെ ജലനിരപ്പ് പരിധി വിടുമ്പോൾ വെള്ളം കുത്തിയൊലിച്ചെത്തുന്ന വഴികൾ വ്യക്തമായി കാണാം.

 2018 ഓ​ഗസ്റ്റ് മാസത്തിലെ പെരുമഴയിൽ ഡാം നിറഞ്ഞപ്പോൾ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. 1976-ലാണ് അണക്കെട്ടിന്റെ നിർമാണം നടക്കുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഡാം നിർമിച്ചത്. 

സമുദ്രനിരപ്പിൽ നിന്ന് 2400 ഉയരത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുണ്ട് ചെറുതോണി അണക്കെട്ട്. 

454 അടി ഉയരവും 2136 അടി നീളവുമാണ് അണക്കെട്ടിനുള്ളത്. പെരിയാർ നദിക്ക് കുറുകെയാണ് അണകെട്ടിയിരിക്കുന്നത്. ഒഴുക്കിന്റെ ആഴങ്ങളെ തടഞ്ഞുനിർത്തിയിരിക്കുന്ന ഭിത്തിയെ അടുത്തുകാണുമ്പോൾ വേറിട്ട അനുഭവമാകും അത്.

ഇടുക്കി ഡാം

ചെറുതോണി അണക്കെട്ടിനേക്കാൾ പ്രത്യേകതകളുണ്ട് ഇടുക്കി അണക്കെട്ടിന്. ആദ്യ കാഴ്ചയിൽത്തന്നെ ഇടുക്കി അണക്കെട്ടിന്റെ കൗതുകം തെളിയും. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം അഥവാ കമാന അണക്കെട്ടാണിത്. 

1969-ൽ തുടങ്ങി 1973-ലാണ് ഡാമിന്റെ നിർമാണം പൂർത്തിയാകുന്നത്. സ്പിൽവേകളില്ല എന്നതും പ്രത്യേകതയാണ്.കുറവൻ മലയേയും കുറത്തിമലയേയും ബന്ധിപ്പിച്ചാണ് അണ കെട്ടിയിരിക്കുന്നത്.

 ഇടയിലൂടെയൊഴുകിയ പെരിയാറിലെ ജലം അണയിൽ തട്ടി നിൽക്കുന്നു. 839 മീറ്ററാണ്. കുറവൻമലയുടെ ഉയരം. കുറത്തിമലയുടേത് 925 മീറ്ററും. പെരിയാറിന് കുറുകേ 555 അടി ഉയരത്തിലാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 

ക്രമീകരണം ഇങ്ങനെ

∙ സമയം: രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് 5 വരെ

∙ പാസ്: കുട്ടികൾക്ക് 100 രൂപ, മുതിർന്നവർക്ക് 150 രൂപയുമാണ് പ്രവേശന ഫീസ് (ബഗ്ഗി കാർ ഉൾപ്പെടെ).

∙ നിയന്ത്രണം: ഒരു ദിവസം പരമാവധി 820 പേർക്കു മാത്രമാകും സന്ദർശനാനുമതി.

∙ റൂട്ട്: ചെറുതോണി – വെള്ളാപ്പാറ വഴിയിലൂടെയാണ് അണക്കെട്ടിലേക്ക് എത്തേണ്ടത്. തിരിച്ച് ഇതേവഴി തന്നെ മടങ്ങണം. 

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

Related Articles

Popular Categories

spot_imgspot_img