web analytics

ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ ഒഴികെ സന്ദർശകർക്കായി തുറക്കുന്നു: സഞ്ചരികൾ ശ്രദ്ധിക്കുക:

ഇടുക്കി ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി ആളുകളാണ് ദിവസം തോറും എത്തുന്നത്. എന്നാൽ, ശരിയായ സമയത്തല്ല എത്തുന്നതെങ്കിൽ ചിലപ്പോൾ നിരാശപ്പെടേണ്ടി വന്നേക്കും. അതിനാൽ സന്ദർശനസമയം അറിഞ്ഞിരിക്കണം. (Idukki and Cheruthoni Dams are open for visitors except on these days:)

ബുധനാഴ്ചകളിലും, വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി സർക്കാർ ഉത്തരവായിരിക്കുന്നത്.

സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം.

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തും.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം

സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ചെലവ് 40 ലക്ഷത്തിൽ ഒതുങ്ങണം ആലപ്പുഴ:...

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

മിണ്ടിയാൽ പ്രസംഗം നിർത്തും!അണികളെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ ഗോദയിൽ ആവേശക്കടലായി മാറിയ പ്രവർത്തകരെ ഒരൊറ്റ വാക്കിൽ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

പ്രധാനമന്ത്രിയില്‍ പ്രതീക്ഷ, പിണറായി വിജയന് പ്രശംസ; വോട്ട് മനസ്സാക്ഷിക്ക്; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ!

പ്രധാനമന്ത്രിയില്‍ പ്രതീക്ഷ, പിണറായി വിജയന് പ്രശംസ; വോട്ട് മനസ്സാക്ഷിക്ക്; നിലപാട് വ്യക്തമാക്കി...

Related Articles

Popular Categories

spot_imgspot_img