അമ്പതിനായിരം വേണ്ട; കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്; പുതിയ നിരക്കുകൾ ഇങ്ങനെ:

കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയത് കുറച്ച് പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക്.

പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വരുത്തിയ മാറ്റമാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് പിന്‍വലിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്സ്, മുതിര്‍ന്നപൗരര്‍ എന്നീവിഭാഗത്തിലുള്ള സേവിങ്സ് അക്കൗണ്ടുകളുടെ കുറഞ്ഞ മിനിമം ബാലന്‍സ് പരിധി മെട്രോനഗരങ്ങളില്‍ മാസം ശരാശരി 50,000 രൂപയാക്കിയിരുന്നു. ഇത് 15000 രൂപയാക്കി കുറച്ചു.

മുമ്പ് പതിനായിരം രുപയായിരുന്നതാണ് ഒറ്റയടിക്ക് അമ്പതിനായിരം ആക്കി ഉയര്‍ത്തിയിരുന്നത്. ചെറുനഗരങ്ങളിലിത് 5,000 രൂപയില്‍നിന്ന് 25,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ 7500 രൂപയാക്കി കുറച്ചിട്ടുണ്ട്.

ഗ്രാമങ്ങളില്‍ കുറഞ്ഞ മിനിമം ബാലന്‍സ് പരിധി 2,500 രൂപയില്‍നിന്ന് 10,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് 2500 രൂപ തന്നെയാക്കി നിലനിര്‍ത്തുകയും ചെയ്തു.

450 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരും ലിസ്റ്റിൽ

450 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യും.

ഗില്ലിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഭൂപേന്ദ്രസിങ് സാല എന്ന വ്യക്തിയാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരൻ. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾ നിക്ഷേപം നടത്തിയതായി അറിഞ്ഞത്.

അഹമ്മദാബാദ് മിറർ എന്ന ദിനപത്രമാണ് ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും എന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ വന്നതോടെയാണ് ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. 450 കോടിയുടെ ചിറ്റ് ഫണ്ട് സ്കീമായിരുന്നു ഇത്.

ഗുജറാത്തിലെ പല ഭാഗങ്ങളിലായി ഇയാൾ ഓഫീസ് തുടങ്ങിയിരുന്നു. ഐസിഐസിഐ, ഐഎഫ്സി ബാങ്ക് അക്കൌണ്ടുകളിലൂടെ 6000 കോടിയുടെ ഇടപാട് ഇയാൾ നടത്തിയിരുന്നു

ഇത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ​ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ.

Summary:
ICICI Bank, a leading private bank, had recently increased the minimum balance requirement for savings accounts by five times, targeting premium customers. However, following public protests, the bank has withdrawn the decision.



spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

Related Articles

Popular Categories

spot_imgspot_img