കൗമാരക്കാരനുമായി ഉണ്ടായിരുന്ന ബന്ധത്തിൽ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഐസ്‍ലൻഡ് മന്ത്രി; രാജി

കൗമാരക്കാരനുമായി 30 വർഷം മുമ്പ് ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ ഐസ്‍ലൻഡ് വിദ്യാഭ്യാസ,ശിശുക്ഷേമ മന്ത്രി ആസ്തിൽഡർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. വലിയ കോളിളക്കമാണ് ഐസ്‍ലൻഡിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആ സമയത്ത് ഇവർക്ക് 22 ഉം കൗമാരക്കാരന് 15ഉം ആയിരുന്നു പ്രായം.

ഒരു മതസംഘടനയുടെ കൺസലറായി ​ജോലി ചെയ്യുകയായിരുന്നു അപ്പോൾ തോർസ്ഡോട്ടിർ. ആ സമയത്ത് കുട്ടിയുടെ മെന്ററായിരുന്നു തോർസ്ഡോട്ടിർ. എറിക് അസ്മുഡ്സൺ എന്നായിരുന്നു ലോവ മെന്റർ ചെയ്ത 15 കാരന്റെ പേര്. ഒരു വർഷത്തിന് ശേഷം ഈ ബന്ധത്തിൽ ഒരു കുട്ടിയും ജനിച്ചു. ഒരുവർഷക്കാലം തോർസ്ഡോട്ടിർ കുട്ടിക്കൊപ്പം ചെലവഴിച്ചു.

സംഭവം നടന്നിട്ട് 36 വർഷം കഴിഞ്ഞു. അതിനിടക്ക് ഒരുപാട് സംഭവങ്ങൾ നടന്നു. ഈ പ്രശ്നം തനിക്ക് കൈകാര്യം ചെയ്യാനാവുമെന്നും അവർ അഭിമുഖത്തിൽ സൂചിപ്പിച്ചു. എന്നാൽ മുൻകാല ജീവിതത്തിൽ സംഭവിച്ച തെറ്റ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സ്ഥാനം രാജിവെച്ചാലും താൻ പാർലമെന്റ് അംഗമായി തുടരുമെന്നും അവർ വ്യക്തമാക്കി.

ഐസ്‍ലൻഡ് മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലായിരുന്നു 58കാരിയായ തോർസ്ഡോട്ടിറിന്റെ വെളിപ്പെടുത്തൽ. തന്റെ യൗവനകാലത്ത് സംഭവിച്ച തെറ്റാണെന്നായിരുന്നു വിവാദങ്ങൾക്ക് മന്ത്രിയുടെ മറുപടി.

വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത എസ്.ഐയുടെ പണി പോകുമോ? ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇങ്ങനെ:

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.അന്വേഷണോദ്യോഗസ്ഥനായ എറണാകുളം എ.ആർ ക്യാമ്പ് കമാൻഡന്റ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വകുപ്പു തല നടപടി തുടങ്ങിയതായി കമ്മിഷണർ അറിയിച്ചു.എറണാകുളം എ.ആർ ക്യാമ്പിൽ ഈമാസം പത്തിനായിരുന്നു സേനയ്‌ക്ക് നാണക്കേടായ സംഭവം നടന്നത്. ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്.ഐ സി.വി.സജീവിനാണ് അബദ്ധം പിണഞ്ഞത്.

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് വറുത്തത്. ഇവ വെയിലത്തിട്ട് ഉണക്കുകയാണ് പതിവ്. എന്നാൽ ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാരത്തിന് പെട്ടെന്ന് പോകേണ്ടതിനാൽ ക്ലാവ് പിടിച്ച വെടിയുണ്ട അടുക്കളയിൽ ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img