web analytics

മോദി സർക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനിൽക്കില്ലെന്ന് തരൂർ

ന്യുഡൽഹി: പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ.

ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും ശശി തരൂർ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂർ എക്‌സിൽ പങ്കുവച്ചു.

കോൺഗ്രസ് നിർദേശിച്ച പേരുകൾ തള്ളിയാണ് പ്രതിനിധി സംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ അറിയിച്ചത്.

മുൻ കേന്ദ്രമന്ത്രിയായ ആനന്ദ് ശർമ, ഗൗരവ് ഗെഗോയി, സയ്ദ് നാസീർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നിർദേശിച്ചത്. അതേസമയം കേന്ദ്രസർക്കാർ പുറത്തുവിട്ട എംപിമാരുടെ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തുകയായിരുന്നു.

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോൺഗ്രസ് നിർദേശിക്കുകയായിരുന്നു. പാർട്ടി നിർദേശിച്ച പേരുകൾ കോൺഗ്രസ് വക്താവ് ജയറാം രമേഷ് എക്‌സിൽ കുറിക്കുകയും ചെയ്തു.
കേന്ദ്രപ്രതിനിധി സംഘത്തിൽ ഒരു ഗ്രൂപ്പിനെ നയിക്കുക കോൺഗ്രസ്എംപി ശശി തരൂർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യാ – പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് തരൂരിനെ പാർട്ടി താക്കിത് ചെയ്‌തെന്ന് വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക്...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

‘എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും’…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും

'എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും'…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും കണ്ണൂർ...

Related Articles

Popular Categories

spot_imgspot_img