1997-ലാണ് ബ്ലാക്ക്ബെറി കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ വിപണിയിലെത്തുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. 2013-ൽ ഏതാണ്ട് 85 മില്യൺ ഉപയോക്താക്കൾ ബ്ലാക്ക്ബെറിയ സേവനം ഉപയോഗിച്ചിരുന്നു. BBM മെസഞ്ചറും അവയുടെ ഫിസിക്കൽ QWERTY കീബോർഡും തന്നെയാണ് ഇതിനു കാരണം. എന്നാൽ സ്മാർട്ട് ഫോൺ വിപണിയിലെ കടുത്ത മത്സരവും ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളുടെ ആധിക്യവും ബ്ലാക്ക്‌ബെറിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്തി.
ഇപ്പോൾ 2024, ഈ കാലഘട്ടത്തിൽ വിപണി വാഴുന്നത് ഐ ഫോൺ തന്നെയാണ്. എന്നാൽ ഇടക്കൊക്കെ ആ ബ്ലാക്ക്ബെറി QWERTY കീബോർഡ് തിരിച്ചു വന്നെങ്കിൽ എന്ന് നമുക്ക് തോന്നിപോകും. അതുമല്ലെങ്കിൽ ആപ്പിൾ ഫോൺ അങ്ങനെയായിരുന്നെങ്കിലോ എന്നും തോന്നാറുണ്ട്. ഇപ്പോഴിതാ, ഫെബ്രുവരി 1 മുതൽ ഐ ഫോണുകളിൽ ഇത് പ്രവർത്തികമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എങ്ങനെ എന്നാൽ ഫിസിക്കൽ കീബോർഡിനൊപ്പം വരുന്ന പുതിയ ഐഫോൺ കെയ്‌സ് ഉപയോഗിച്ച് അത് ആവർത്തിക്കാനാണ് കേസ് മേക്കർ ക്ലിക്ക്സ് ലക്ഷ്യമിടുന്നത്. USB-C വഴി നിങ്ങളുടെ iPhone-ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു കേസാണിത്. ഒരു പ്രത്യേക ബാറ്ററിയുടെ ആവശ്യകത ഇതിന് ഇല്ല, ഐഫോണിൽ നിന്ന് നേരിട്ട് പവർ വലിച്ചെടുക്കുന്നു. അതേസമയം കേസ് ഓണാക്കി ചാർജ് ചെയ്യാനും അനുവദിക്കുന്നു.
ക്ലിക്ക്സ് വെബ്‌സൈറ്റിൽ ഈ കേസ് ലഭ്യമാണ്. ഐഫോൺ 14 പ്രോ, ഐഫോൺ 15 പ്രോ എന്നിവയുടെ കേസുകൾക് ഏകദേശം 11,600 ആണ് പ്രാരംഭ വില. ഐഫോൺ 15 പ്രൊ മാക്സ്ന്റെതിന് ഏകദേശം 13,300 രൂപ വിലവരും. ഐഫോൺ 14 പ്രൊ -യുടെ കേസ് ഫെബ്രുവരി 1 മുതൽ ഷിപ്പ് ചെയ്യപ്പെടുമെങ്കിലും, iPhone 15 Pro, 15 Pro Max എന്നിവയുടേത് മാർച്ചിലും ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലും ഷിപ്പിംഗ് ആരംഭിക്കും. നിലവിൽ ബംബിൾബീ” മഞ്ഞ, “ലണ്ടൻ സ്കൈ” ഗ്രേ/ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഐഫോൺ കേസുകൾ ലഭ്യമാണ്.
Read Also : കാറിൽ കേമൻ ഔഡി തന്നെ : ഇത് റെക്കോർഡ് വിൽപ്പന