മോദിയോടുള്ള ദേഷ്യം എന്താണെന്ന് അറിയില്ല: സ്റ്റാലിന്‍

ചെന്നൈ: ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്ന്’ സ്റ്റാലിന്‍ ചോദിച്ചു. ”അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല”- സ്റ്റാലിന്‍ പറഞ്ഞു.

ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തിലാണ് ‘ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്നൊരു പ്രധാനമന്ത്രി വരു’മെന്ന് അമിത് ഷാ പറഞ്ഞത്. അതു ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിച്ച സ്റ്റാലിന്‍ പറഞ്ഞു: ”തമിഴന്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തമിഴിസൈ സൗന്ദരരാജനും (തെലങ്കാന ഗവര്‍ണര്‍) എല്‍.മുരുകനും (കേന്ദ്രമന്ത്രി) ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു”.

പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് ഡിഎംകെ തടഞ്ഞുവെന്നും അമിത് ഷാ ആരോപിച്ചു. ഈ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിന്‍, പ്രസ്താവന പരസ്യമാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ഒഎൽഎക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ…

കൽപ്പറ്റ: പ്രമുഖ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷനായ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയ...

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്...

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

Related Articles

Popular Categories

spot_imgspot_img