എതിര്‍ സ്ഥാനാർത്ഥികളെക്കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Suresh Gopi speaks about opposition candidates)
പ്രചാരണ കാലത്ത് പോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അല്ലാതെ അവരുടെ പേര് പോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതിയെന്നും മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് പറഞ്ഞ അദ്ദേഹം താൻ നിഷേധിയാവില്ല എന്നും കൂട്ടിച്ചേർത്തു. കൂടാതെ വോട്ടര്‍മാരെ ഒരിക്കലും വില കുറച്ച് കാണരുത്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചില്ല. അദ്ദേഹം മറ്റു പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. നാളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. സിനിമ തന്റെ പാഷനാണ്. എല്ലാം നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി. താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തൃശ്ശൂരിലെ ഉജ്ജ്വല തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെയാണ് തൃശ്ശൂരിലെത്തുന്നത്.
Read More: വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ യു കെ ജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
Read More: അടുത്ത മൂന്നു മണിക്കൂറിൽ തകർത്തു പെയ്തേക്കും; സംസ്ഥാനത്ത് ഏഴു ജില്ലയിൽ യെല്ലോ അലർട്ട്
Read More: നേരിയ ആശ്വാസം; സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വില ഇങ്ങനെ