മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവരുന്നതിനിടെയാണ് സംഭവം.
18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്‍റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ട്രെയിനിലെ മിഡിൽബർത്ത് വീണ് യുവതിയുടെ തലയ്ക്ക് പരിക്ക്
ചെന്നൈ: ട്രെയിനിലെ മിഡിൽ ബർത്ത് വീണ് യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈ മുഗളിവാക്കം സ്വദേശി സൂര്യക്കാണ് പരിക്കേറ്റത്.
പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. മിഡിൽബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്ന സൂര്യയുടെ തലയിലേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു.
അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിൽവേ നൽകിയ വിശദീകരണം. പരിക്കേറ്റ സൂര്യയെ സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ജൂൺ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽബർത്തിന്റെ കൊളുത്തൂരി വീണ് മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. ലോവർബർത്തിൽ കിടന്നിരുന്ന യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.