web analytics

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. കേസിൽ എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീനാഥ്‌ ഭാസി ജാമ്യാപേക്ഷ പിൻവലിച്ചത്.

ശ്രീനാഥ്‌ ഭാസിയുടെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ അപേക്ഷ പിൻവലിക്കുകയായിരുന്നു.

കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, കേസിന്‍റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ആർ അശോക് കുമാറിന് കൈമാറിയിരുന്നു.

യുവതി ഉൾപ്പെടെ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ചില സിനിമ താരങ്ങളുമായി പ്രതികൾക്കുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു.

ഇവരെ വിളിച്ച് വരത്തുമെന്നും നോട്ടീസ് നൽകി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ...

Related Articles

Popular Categories

spot_imgspot_img