web analytics

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; യുവതി ആത്മഹത്യ ചെയ്തു; 7 പേർക്കെതിരെ കേസ്

കാൺപൂർ: ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയയാണ് ജീവനൊടുക്കിയത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ഭർതൃവീട്ടിലെ പീഡനങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും മരിച്ച യുവതിയുടെ കുടുംബം പറയുന്നു.

യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് സലാവുദ്ദീനെതിരെയും ഇയാളുടെ ഏഴു ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മഹാരാഷ്‌ട്രയിലാണ് സലാവുദ്ദീൻ ജോലി ചെയുന്നത്. 2023 ഓഗസ്റ്റ് 7 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരമുള്ള സ്ത്രീധനം നൽകിയെന്നും യുവതിയുടെ കുടുംബം പറയുന്നുണ്ട്.

എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. തിങ്കളാഴ്ച സലാവുദ്ദീൻ ഒരു ഫോൺ കോളിലൂടെ ഭാര്യ സാനിയയെ മുത്തലാഖ് ചൊല്ലിയതായും അവരെ അധിക്ഷേപിച്ചതായും പോലീസ് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ മനംനൊന്ത് സാനിയ അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയുടെ ഭർത്താവ്, അമ്മ സൈറ, ഭർതൃ സഹോദരിമാരായ ആസിയ, ഖുഷ്ബു, റോസി, ഭർതൃ സഹോദരന്മാരായ സിയാ-ഉൾ-ഔദ്ദീൻ, ബലൗദ്ദീൻ എന്നിവർ സ്ത്രീധനത്തിനായി സാനിയയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു കഴിഞ്ഞ വർഷം...

തൈപ്പൊങ്കൽ; കേരളത്തിലെ ഈ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി

കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിലെ...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img