ഭാര്യയെ ശല്യം ചെയ്ത യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തിൽ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം പോരേടത്ത് ആണ് സംഭവം. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ബക്കറ്റിൽ കൊണ്ടു വന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തി. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിൻറെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടുന്ന ദൃശ്യങ്ങളുണ്ട്.

ഓടിക്കൂടിയ നാട്ടുകാർ ആണ് ഒടുവിൽ ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. അപ്പോഴേക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കേസിൽ പ്രതി സനൽ റിമാൻഡിലാണ്. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനൽ കലേഷിനെ പട്ടാപ്പകൽ പരസ്യമായി നാട്ടുകാർക്ക് മുന്നിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

കൃത്യത്തിന് ശേഷം സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങിയിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാൻ ശ്രമിച്ചതെന്നും ഇയാൾ തന്നെ പൊലീസിനോട് പറയുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ...

ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; വടകരയിൽ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ അഞ്ചു വിദ്യാർത്ഥികളെ പിടികൂടി പോലീസ്. കോഴിക്കോട്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. നല്ലളം കിഴ്‌വനപ്പാടം സ്വദേശി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!