web analytics

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

കോട്ടയം: രണ്ടര വയസുള്ള മകൾ നോക്കിനിൽക്കേ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം കോട്ടയത്ത്. ചെങ്ങന്നൂർ ബുധനൂർ എണ്ണയ്ക്കാട് ചാത്തേൽ വീട്ടിൽ സാജൻ മാത്യൂ (34), ഭാര്യ അനുഷ (29) എന്നിവരാണ് മരിച്ചത്.

പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദമ്പതികളെ കണ്ടെത്തിയത്. സംഭവസമയം ദമ്പതികളുടെ രണ്ടര വയസുള്ള മകൾ വീട്ടിലുണ്ടായിരുന്നു.

ഏഴ് ദിവസം മുൻപാണ് സാജനും അനുഷയും മകളും ചേർന്ന് ഈ വാടകവീട്ടിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി അയൽവാസികൾ പറയുന്നു.

ഉച്ചത്തിൽ സംസാരിക്കുന്നത് സമീപവാസികൾ കേട്ടിരുന്നുവെന്നാണ് വിവരം.

തുടർന്ന് സമീപ മുറിയിൽ താമസിക്കുന്നവരും വീടുടമയും ദമ്പതികളെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. വീടിന്റെ പ്രധാനവാതിൽ ഉൾപ്പെടെ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇതിനുശേഷം വീടുടമ വീട് കണ്ടെത്തി നൽകിയ ഇടനിലക്കാരനെ വിളിച്ചുവരുത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ സാജനെയും അനുഷയെയും കണ്ടെത്തിയത്.

അപ്പോൾ ദമ്പതികളുടെ രണ്ടര വയസുള്ള മകൾ കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു.

വാക്കുതർക്കത്തിനിടെ അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അനുഷയ്ക്ക് സാജനുമായി രണ്ടാം വിവാഹമായിരുന്നു. സാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ കുട്ടിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി സുരക്ഷിതമാക്കി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

In a shocking incident in Kottayam, Kerala, a man allegedly killed his wife in front of their two-and-a-half-year-old daughter and later died by suicide. The couple was found in a pool of blood in their rented house in Ponkunnam. Police suspect that the husband killed his wife during a domestic dispute and later took his own life. The child was rescued safely and handed over to relatives.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ!

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ! തിരുവനന്തപുരം:...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിജിൽ വെച്ചു: നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിജിൽ വെച്ചു: നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ വിശാഖപട്ടണത്തെ നടുക്കിയ...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img