ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ
ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളും മുന്നോട്ട് വെച്ച് തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി.
“യുണൈറ്റ് ദി കിങ്ഡം” എന്ന പേരിൽ നടന്ന ഈ വൻ മാർച്ചിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്.
പ്രതിഷേധക്കാർ പോലീസിനുനേരെ കുപ്പികൾ എറിയുകയും മർദനത്തിന് ശ്രമിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.
അക്രമം ലക്ഷ്യമാക്കി എത്തിയ സംഘങ്ങളും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഏകദേശം ഒന്നരലക്ഷത്തോളം പേർ മാർച്ചിൽ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടന്ന ജനപങ്കാളിത്തമാണിതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ സ്ഥാപകനായ യാക്സ്ലി-ലെനോൺ എന്നറിയപ്പെടുന്ന റോബിൻസൺ, ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളിൽ ഒരാളാണ്.
കുടിയേറ്റക്കാർക്ക് ഇപ്പോൾ ബ്രിട്ടീഷ് ജനങ്ങളെക്കാൾ കൂടുതൽ അവകാശങ്ങളുണ്ടെന്നും, രാജ്യം പടുത്തുയർത്തിയ നാട്ടുകാരെക്കാൾ അവർക്കാണ് മുൻഗണനയെന്നും അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചു.
റാലിയിൽ പങ്കെടുത്ത അനുയായികൾ, പ്രധാനമന്ത്രി കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്കെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കി.
യൂറോപ്യൻ ജനതയെ തെക്കൻ രാജ്യങ്ങളിലെയും മുസ്ലിം സംസ്കാരങ്ങളിലെയും കുടിയേറ്റക്കാരാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന് ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് എറിക് സെമ്മൂർ പ്രസ്താവിച്ചു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ തകർക്കുകയാണെന്ന് ഇലോൺ മസ്കും അഭിപ്രായപ്പെട്ടു.
റാലിയിൽ സംസാരിച്ചവർ പ്രധാനമായും കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്.
ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി പാസ്‌പോർട്ടോ ബോർഡിംഗ് പാസ്സോ കാണിക്കേണ്ട ആവശ്യമില്ല. ലോകത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള ബോർഡർ കൺട്രോൾ സംവിധാനം ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.
‘ചുവപ്പ് പരവതാനി ഇടനാഴി’ എന്ന് വിളിക്കുന്ന പ്രത്യേക ടണൽ വഴിയാണ് യാത്രക്കാർക്ക് രേഖകളൊന്നും കാണിക്കാതെ തന്നെ മുന്നോട്ട് നീങ്ങാൻ സാധിക്കുന്നത്.
കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച ഈ ഹൈടെക് സിസ്റ്റം നിർമിതിബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ബയോമെട്രിക് ക്യാമറകളും ഫ്‌ളൈറ്റ് ഡാറ്റകളും ചേർന്ന് ഓരോ യാത്രക്കാരനെയും കൃത്യമായി തിരിച്ചറിയുന്നു. മാത്രമല്ല, യാത്രക്കാരുടെ ലഗേജുകളും ഇതുവഴി പരിശോധിക്കപ്പെടും.
പുതിയ സംവിധാനത്തിന്റെ ഭാഗമായി സുരക്ഷാ പരിശോധനയ്ക്കായി ചെലവാകുന്ന സമയം വെറും 14 സെക്കൻഡായി ചുരുങ്ങും. ഒരേസമയം 10 പേർ വരെ ഈ ടണൽ വഴി കടന്നുപോകാൻ കഴിയും.
അതിനാൽ കുടുംബങ്ങളോ വിനോദസഞ്ചാരികളുടെ വലിയ സംഘങ്ങളോ ഇനി വൈകിപ്പോകാതെ എളുപ്പത്തിൽ യാത്ര തുടരാൻ കഴിയും.
ഈ സിസ്റ്റം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ മുൻകൂട്ടി അവരുടെ പാസ്‌പോർട്ട് വിശദാംശങ്ങളും ഫോട്ടോയും ടെർമിനലിൽ എത്തുന്നതിനു മുമ്പ് നൽകേണ്ടതാണ്.
നിലവിൽ ടെർമിനൽ 3-ൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഇത് പ്രാപ്തമായിട്ടുള്ളത്.
എന്നാൽ അധികം താമസിയാതെ തന്നെ അറൈവൽ ഹോളുകളിലും ഇത് ലഭ്യമാക്കാനാണ് അധികാരികളുടെ പദ്ധതി. യാത്രക്കാരുടെ അനുഭവം കൂടുതൽ മികച്ചതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ദുബായ് വിമാനത്താവളം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വകുപ്പുമായി ചേർന്നാണ് ഈ പദ്ധതിയെ യാഥാർഥ്യമാക്കിയത്.
സിംഗപ്പൂരിലെ ഷാംഗി വിമാനത്താവളത്തിലും കഴിഞ്ഞ വർഷം സമാനമായ സംവിധാനം നടപ്പിലാക്കിയിരുന്നു. അവിടെയും AIയും ബയോമെട്രിക് സംവിധാനവും ഉപയോഗിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്ക് പാസ്‌പോർട്ട് പരിശോധനയ്ക്കായി നൽകേണ്ടതുണ്ട്.
അതേസമയം, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും കൂടുതൽ പുതുമകൾ വരാനിരിക്കുകയാണ്.