കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയും ജീവന് ആപത്ത് ഉണ്ടാക്കുന്നവർക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പ്രമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.(Human Rights Commission calls for strict action against traffic violators)
വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മിഷണര്‍ 4 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിർദേശം നൽകി. ജനുവരി 30ന് കേസ് പരിഗണിക്കും.
തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്