web analytics

ഐസ്ക്രീം നുണയുന്നതിനിടെ വായിൽ കുടുങ്ങിയത് ‘വിരൽ’; ആപ്പിലൂടെ ഐസ് ക്രീം ഓർഡർ ചെയ്ത് ആപ്പിലായി ഡോക്ടർ

മുംബൈ: ആപ്പ് വഴി ഓർഡർ ചെയ്ത് വാങ്ങിയ ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരൽ കഷ്ണം കണ്ടെത്തി. മുംബൈ മലാഡിലെ ഓര്‍ലെം നിവാസിയായ ബ്രെന്‍ഡന്‍ സെറാവോ എന്ന യുവ ഡോക്ടര്‍ വാങ്ങിയ ഐസ് ക്രീമിലാണ് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള വിരലിന്റെ കഷ്ണം കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം മലാഡ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.(Human finger inside ice cream cone)

മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ആപ്പ് വഴി ഓർഡർ ചെയ്തിരുന്നത്. ഐസ് ക്രീം കഴിക്കുന്നതിനിടെ ശക്തിയായി എന്തോ നാവില്‍ തട്ടിയപ്പോള്‍ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് വിരലിന്റെ കഷ്ണം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഐസ്‌ക്രീമും വിരലും പരിശോധിച്ചു.

വിരല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്‌ക്രീം നിര്‍മിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംഭവത്തില്‍ ഐസ്‌ക്രീം നിര്‍മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: നീറ്റ് പരീക്ഷ വിവാദം; 1563 പേര്‍ക്ക് റീടെസ്റ്റ് നടത്തും, ഗ്രേസ് മാർക്ക് ഒഴിവാക്കാനും തീരുമാനം

Read Also: കുവൈറ്റ് തീപിടുത്തം: മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുബത്തിന് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു


spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

Related Articles

Popular Categories

spot_imgspot_img