പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ച കള്ളൻ പിടിയിൽ. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് ഇയാൾ മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി. (How the police caught the thief who stole the KSRTC bus in Pathanamthitta)
പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്.
ALSO READ:
തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ്(37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.(tea factory worker’s head got stuck in machine at idukki)
ഇന്ന് രാവിലെയാണ് സംഭവം. തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രം ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യന്ത്രം ഓഫ് ചെയ്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.