ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതിൽ തകരാതെ നിൽക്കാൻ കാരണം എന്താണ് ? ആ കാവൽപ്പടയെ കണ്ടെത്തി ഗവേഷകർ !

ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ചൈനീസ് വന്‍മതിൽ. ഇതിനെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രകൃതിദത്ത സംരക്ഷണം ഒരുങ്ങുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. 6325 കി.മീ. നീളമുള്ള വന്‍മതിലിന് പ്രകൃതിയാല്‍ സംരക്ഷണം തീര്‍ക്കുന്ന ചില ഘടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്ടീരിയകളും പായലുകളും ലൈക്കണുകളുകളും മണ്ണിന്റെ ഉപരിതലത്തില്‍ വളരുന്ന ബയോക്രസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജീവികളുമാണ് ഈ കാവലാള്‍ പടകള്‍.

ബെയ്ജിംഗിലെ ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ബോ സിയാവോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന്റെ ഒരു ഭാഗം പരിശോധിച്ചപ്പോള്‍ അതിന്റെ മൂന്നില്‍ രണ്ട് ഭാഗവും ബയോക്രസ്റ്റുകളാല്‍ പൊതിഞ്ഞതായി കണ്ടെത്തി. ഇങ്ങനെ ബയോക്രസ്റ്റില്‍ പൊതിഞ്ഞ ഭാഗങ്ങളില്‍ സുഷിരങ്ങള്‍ കുറവാണെന്നും ജലം തങ്ങിനിര്‍ത്തുന്നത് തടയുന്നതായും മണ്ണൊലിപ്പും ലവണാംശവും കുറവാണെന്നും സംഘം പറയുന്നു.

വന്‍മതിലിലെ ബയോക്രസ്റ്റുകള്‍ക്ക് മതിലിനെ ചൂടും തണുപ്പും നേരിടേണ്ടിവരുന്ന തീവ്രത ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് സിഡ്‌നിയിലെ ബൊട്ടാണിക് ഗാര്‍ഡനിലെ ബ്രെറ്റ് സമ്മറെല്‍ പറയുന്നു. ഇവ ഭിത്തികളുടെ ഘടനയുടെ സുസ്ഥിരത നിലനിലര്‍ത്താനും സംരക്ഷിക്കാനും സഹായിക്കുന്ന സാഹചര്യം ഒരുക്കുന്നു.

സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് മതിലിലെ സംരക്ഷണ സംഘങ്ങള്‍ കാറ്റ്, മഴ, എന്നിവയുള്‍പ്പെടെയുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നതായാണ് കണ്ടെത്തല്‍. മതില്‍ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ ബയോക്രസ്റ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍മതിലിന്റെ ഏറ്റവും പ്രധാനഭാഗങ്ങള്‍ കല്ല് അല്ലെങ്കില്‍ ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ മറ്റ് ഭാഗങ്ങള്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചത് മണ്ണുപയോഗിച്ചാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചൈനയുടെ വടക്കന്‍ അതിര്‍ത്തികളില്‍ നിര്‍മ്മിച്ച വിശാലമായ ഈ കോട്ടകളുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്.

Also read: കാലത്തെ അതിജീവിച്ച ആസ്വാദനം: 29 വർഷങ്ങൾക്കുശേഷവും ചലച്ചിത്രമേളയിൽ ഹീറോ ‘വിധേയൻ’ തന്നെ; ആർപ്പുവിളിച്ച് ആഘോഷമാക്കി ജനം

 

 

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img