ചെമ്മീൻ കറി കഴിച്ച് അലർജിയുണ്ടായിചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ അലര്ജിമൂലം ദിവസം മരണപ്പെട്ടത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി കഴുത്തിൽ നീര് വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതോടെയാണ് നിഖിതയ്ക്ക് അലർജിയുണ്ടായത്. തുടർന്ന് ശ്വാസതടസ്സമുണ്ടായി. ഇതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ചെമ്മീന്‍ കഴിക്കുന്നത് പലര്‍ക്കും അലര്‍ജിയുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ചെമ്മീന്‍ കഴിച്ചത് കാരണമുണ്ടാകുന്ന അലര്‍ജിയുടെ പ്രധാന ലക്ഷണം.ശരീരത്തില്‍ തടിപ്പുകളുണ്ടാകുകയും പിന്നീട് അത് ചൊറിച്ചിലായി മാറുകയും ചെയ്യും. കണ്ണ്, വായ, ത്വക്ക് എന്നീ ശരീരഭാഗങ്ങളിലാണ് കൂടുതലായും ചൊറിച്ചില്‍ അനുഭവപ്പെടുക. ചര്‍മ്മത്തില്‍ തവിട്ട് നിറത്തിലുള്ള പാടുകള്‍ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. ചെമ്മീന്‍ കഴിച്ച് കഴിഞ്ഞാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ച് വേദനയും അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
കൊഞ്ചിൽ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീൻ്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തിൽ ഇത് ആൻ്റിബോഡികൾ, ഹിസ്റ്റാമൈനുകൾ, ചെമ്മീൻ അലർജി ലക്ഷണങ്ങൾക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്നു. കൊഞ്ച് അലർജി ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെ പറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
ഒന്ന്
അലർജിയുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചിൽ. ചർമ്മത്തിൽ വ്യാപിക്കുന്ന തിണർപ്പുകളിൽ ചൊറിച്ചിൽ ഉണ്ടാകാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിഞ്ചിൽ അനുഭവപ്പെടുക.
രണ്ട്
അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന ഒരു ത്വക്ക് രോഗാവസ്ഥയാണ് എക്സിമ. വരണ്ട ചർമ്മത്തിൻ്റെ തവിട്ട് -ചാര നിറത്തിലുള്ള പാടുകളും കഠിനമായ ചൊറിച്ചിലും ഇതിൻ്റെ സവിശേഷതയാണ്.
രണ്ട്
കൈകൾ, കാലുകൾ, കണങ്കാൽ, കൈ ത്തണ്ട, നെഞ്ച്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയിൽ പലപ്പോഴും ഈ പാടുകൾ പ്രത്യക്ഷപ്പെടുന്നു. ശരീരത്തിൽ ദ്രാവകം നിറയുന്ന ചെറിയ മുഴകൾ, വിണ്ടുകീറിയ തൊലി എന്നിവ പ്രകടമാകാം.
മൂന്ന്
തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. നിങ്ങൾക്ക് ചെമ്മീൻ അലർജി ഉണ്ടെങ്കിൽ തളർച്ചയോ തലകറക്കമോ അനുഭവപ്പെടാം. കൂടാതെ, തലകറക്കം മന്ദഗതിയിലുള്ള പൾസ് നിരക്ക്, ബോധം നഷ്ടപ്പെടുക എന്നിവയ്ക്ക് ഇടയാക്കും.
നാല്
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ചുവേദനയുമാണ് മറ്റൊരു ലക്ഷണം. കൊണ്ട് അലർജിയുടെ ലക്ഷണങ്ങൾ വളരെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായി പ്രകടമാകും. ശ്വാസം മുട്ടൽ, ചുമ എന്നിവ ഇതിൽ ഉൾപ്പെടുന്നു.