ഉത്സവകാലങ്ങളിൽ ആണല്ലോ പല കമ്പനികളും ഓഫാറുകൾ നൽകുന്നത് . 2023 വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌റ്റോക്കുകൾ വിറ്റുതീർക്കാൻ ആകർഷകമായ ഓഫറുകൾ വാഹന നിർമാതാക്കൾ മുന്നോട്ട്‌വെക്കുന്നു. CB300R മോട്ടോർസൈക്കിളിന്റെ വിൽപ്പന കൂട്ടുന്നതിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആവേശകരമായ ഓഫാറുകളാണ് പ്രഖ്യാപിച്ചത്.
ഹോണ്ട CB300R മോട്ടോർസൈക്കിളിന്റെ ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ ഹെൽമറ്റ് നൽകുന്നതാണ് ഓഫർ. ഒരു കോംപ്ലിമെന്ററി ഹെൽമെറ്റ് അല്ലേ അതിൽ എന്താണിത്ര കാര്യമെന്ന് പലർക്കും തോന്നാം. എന്നാൽ ബൈക്കുകളുടെ കൂടെ സൗജന്യമായി നൽകുന്ന ഹെൽമറ്റല്ല മറിച്ച് നല്ല നിലവാരമുള്ള ഹെൽമെറ്റുകളാണ് പണച്ചെലവില്ലാതെ നൽകുന്നത്.മാത്രമല്ല ഹോണ്ട ഓഫറിന് സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജാപ്പനീസ് വാഹന നിർമ്മാതാവ് 1,000 ഹോണ്ട CB300R മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിൽക്കുന്നത് വരെ ഈ ഓഫർ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ‘
ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെയാണ് CB300R വിൽപ്പനക്കെത്തിക്കുന്നത്.ഹോണ്ട CB300R നെ കുറിച്ച് പറയുകയാണെങ്കിൽ നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ 2023 പതിപ്പ് ഈ മാസമാണ് പുറത്തിറക്കിയത്. ഏറ്റവും പുതിയ ബിഎസ് VI OBD2A മാനദണ്ഡങ്ങൾ പാലിക്കുന്ന പുത്തൻ എഞ്ചിനുമായാണ് മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. നിയോ സ്പോർട്സ് കഫേ റോഡ്സ്റ്ററിന് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ 2.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഉത്സവകാലത്ത് വിൽപ്പന കൂട്ടാനായി ബൈക്കിന്റെ വിലയിൽ കമ്പനി 37,000 രൂപയുടെ കുറവ് വരുത്തിയിരുന്നു.
Read Also : ഇരുചക്ര വാഹന മേഖലയിൽ ഓലയുടെ വിപ്ലവം