വല്ലാത്ത ചതിയായിപ്പോയി; പൊറോട്ടയ്ക്കൊപ്പം ഇനി ഗ്രേവി വെറുതെ കിട്ടില്ല; 20 രൂപ കൊടുക്കണം! പിടിച്ചു നിൽപ്പില്ല, എല്ലാത്തിനും വില കൂട്ടി; ഭക്ഷണം ചൂടനായാലും തണുത്തതായാലും വില പൊള്ളും

കോട്ടയം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. Hotel food prices have been increased in the state

വിവിധ ഹോട്ടൽ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കാപ്പിയ്ക്കും, ചായയ്ക്കും ഉൾപ്പെടെയാണ് വില വർദ്ധിച്ചിരിക്കുന്നത്.

മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ ഈ മാസം ഒന്ന് മുതൽ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടി തുക നൽകണം. 

സാധാരണ ഹോട്ടലുകളിൽ ചായയ്ക്ക് 10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 13 ആയി. 15 രൂപ വരെയാണ് ചില ഹോട്ടലുകളിൽ വാങ്ങുന്നത്. കാപ്പിയ്ക്ക് 20 രൂപവരെയാണ് വാങ്ങുന്നത്. 

പൊറോട്ട, ചപ്പാത്തി, അപ്പം, ഇഡലി, ദോശ എന്നിവയ്ക്ക് 13 രൂപ മുതലാണ് ഹോട്ടലുകൾ ഈടാക്കുന്നത്. പലഹാരങ്ങൾക്കൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവിയ്ക്ക് ഇനി മുതൽ പണം നൽകേണ്ട സാഹചര്യവും ഉണ്ട്. 20 രൂപയാണ് ഗ്രേവിയ്ക്ക് നൽകേണ്ടിവരുക.

30 രൂപവരെയുണ്ടായിരുന്ന മുട്ടക്കറി 40 രൂപയാക്കി. മസാലദോശയ്ക്ക് 80 രൂപ നിരക്കാണ് ഈടാക്കുന്നത്. ഊണിനും 80 ആക്കി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വിലയും ഉയർന്നിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുന്നത്.

ജീവനക്കാർക്ക് ഉയർന്ന കൂലിയുൾപ്പെടെ നൽകണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചത് എന്നും ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img