കോട്ടയം: ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തണിന് ആവേശക്കൊടിയിറക്കം. പുരുഷൻമാരുടെ മത്സരത്തിൽ എം.പി നബീൽ സാഹി ഒന്നാം സ്ഥാനം നേടി.Horizon Motors – CMS College Mini Marathon
പ്രമോദ് കുമാർ, അനിൽ യാദവ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. സെക്കൻ്റുകളുടെ വ്യത്യാസത്തിനാണ് പ്രമോദ് കുമാറിന് ഒന്നാം സ്ഥാനം നഷ്ടമായത്.
വനിതകളുടെ മത്സരത്തിൽ തൊട്ടടുത്ത മത്സരാർഥികളെ ഏറെ പിന്നിലാക്കി ഭദ്ര അനീഷ് ഒന്നാം സ്ഥാനം നേടി. റീബ അന്ന ജോർജ്, എൻ പൗർണമി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ വിജയികൾക്കൊപ്പം ഹൊറൈസൺ ഗ്രൂപ്പ്സ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ചെയർമാൻ ഷാജി ജോൺ കണ്ണിക്കാട്ട്, സിനിമാ താരം ശ്രവണ എന്നിവർ
50 വയസിനു മുകളിലുള്ളവരുടെ മത്സരത്തിൽ സാബു പോളും ലൗലി ജോൺസണും ഒന്നാമതെത്തി. അഞ്ഞൂറോളം മത്സരാർഥികളാണ് രണ്ടാം സീസണിൽ പങ്കെടുത്തത്.
കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുത്തു. ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മാരത്തണിൽ മത്സരാർഥികളായി.
ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തിൻ്റെ ഫ്ലാഗ് ഓഫ് കർമവും ഷോൺ ആണ് നിർവഹിച്ചത്. മത്സരാർഥികൾക്ക് വേണ്ട പ്രോൽസാഹനങ്ങൾ നൽകാനും ഷോൺ മറന്നില്ല.
ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും സംയുക്തമായി നടത്തിയ മിനി മാരത്തണിൻ്റെ ഉദ്ഘാടനത്തിന് മുമ്പ് സ്വാതത്ര ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജ് ദേശീയ പതാക ഉയർത്തി. ഹൊറൈസൺ ഗ്രൂപ്പ്സ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ചെയർമാൻ ഷാജി ജോൺ കണ്ണിക്കാട്ട്, മിനി മാരത്തണിലെ മത്സരാർഥികൾ, ജീവനക്കാർ തുടങ്ങിയവർ സമീപം.
മത്സരാർഥികളുടെ ആവേശം കണ്ടപ്പോൾ ഷോണും ഒരു നിമിഷം മത്സരത്തിനിറങ്ങണമെന്ന് ആഗ്രഹിച്ചു പോയി. സംഘാടകർക്കും മത്സരാർഥികൾക്കും എല്ലാ വിധ ആശംസകളും നേർന്നാണ് ഷോൺ മടങ്ങിയത്.
മിനി മാരത്തണിൽ അതിഥിയായി നടി ശ്രവണയെത്തിയതോടെ കാണികൾ കൂടുതൽ ആവേശത്തിലായി. ഇരട്ടസംവിധായകരായ അനിൽ–ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളാണ് ശ്രവണ. വെള്ളിത്തിരയിലെ താരത്തെ അടുത്ത് കണ്ടതിൻ്റെ ആവേശത്തിലായിരുന്നു കോട്ടയത്തു കാർ.
“സുരക്ഷിതമായി വാഹമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും ചേർന്നാണ് മിനി മാരത്തൺ രണ്ടാം സീസൺ സംഘടിപ്പിച്ചത്.
തെള്ളകത്തെ മഹീന്ദ്ര ഹൊറൈസൺ മോട്ടോഴ്സിന്റെ മുന്നിൽ നിന്നും ആരംഭിച്ച മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളേജിലാണ് സമാപിച്ചത്.
സി.എം.എസ്. കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും മാരത്തൺ നിയന്ത്രിച്ചു. മാരത്തണിനെത്തിയ താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് നടത്തിയത്.
ഒന്നാമതെത്തിയ വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകി. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനിച്ചു.
50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ, വനിതാ വിജയികൾക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസും നൽകി. കൂടാതെ ഫിനിഷിങ്ങ് പോയിന്റിൽ ആദ്യമെത്തിയ 100 പേർക്ക് മെഡലുകൾ നൽകി.
സ്വാതന്ത്രദിനത്തിൽ മാരത്തണിൽ മത്സരം തുടങ്ങുന്നതിന് മുമ്പ് കോട്ടയം ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജ് ദേശീയ പതാക ഉയർത്തി.
ഹൊറൈസൺ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഡയറക്ടർ ഷാജി ജോൺ കണ്ണിക്കാട്ട്, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ അഞ്ജു ജോർജ്, കാരിത്താസ് ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ ജിസ്മോൻ സണ്ണി, ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തണിലെ മത്സരാർഥികൾ, ഹൊറൈസൺ ഗ്രൂപ്പ് അംഗങ്ങൾ, എന്നിവർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.