കോട്ടയത്തിന്റെ കൺ നിറച്ച് ‘കുട്ടി ക്രിസ്മസ് പാപ്പാമാർ’ അണിനിരന്നു; കുഞ്ഞു സാന്റാകളായി കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ വിസ്മയമായി ഹൊറൈസൺ മോട്ടോഴ്സ് – കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരം: വീഡിയോ

കോട്ടയത്ത് ഇന്ന് കുട്ടിപ്പാപ്പാമാരുടെ മാമാങ്കമായിരുന്നു. കുഞ്ഞു സാന്റാക്ളോസുകൾ പാട്ടുപാടിയും നൃത്തം ചെയ്തും വേദി കീഴടക്കിയപ്പോൾ കണ്ടുനിന്നവർക്കും ദൃശ്യവിരുന്നായി അത് മാറി. ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടി പാപ്പ മത്സരത്തിലാണ് കുഞ്ഞു പാപ്പമാർ അണിനിരന്നത്. Horizon Motors – Children’s Deepika Kuttipapa Competition: Video

കോട്ടയം അടിച്ചിറയിലുള്ള ഹൊറൈസൺ മഹീന്ദ്ര ഷോറുമിലായിരുന്നു കുട്ടി പാപ്പ മത്സരം നടന്നത്. ദീപിക ചിൽഡ്രൻസ് ലീഗ് എക്സിക്യൂട്ടീവ് സെക്രട്ടറി, ദീപിക കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് കണ്ണഞ്ചിറ സി.എം.ഐ മത്സരം ഉത്‌ഘാടനം ചെയ്തു.

എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ മത്സരമാണ് ആദ്യം നടന്നത്. രണ്ടാം ക്ലാസ് മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികളുടെ മത്സരമായിരുന്നു രണ്ടാമത് നടന്നത്.

കുട്ടിത്തം തുളുമ്പുന്ന കുഞ്ഞു സാന്റാകൾ ചിരിച്ചും നാണിച്ചും ഓരോരുത്തരായി വേദിയിലെത്തി. ചിലർ ചിണുങ്ങി പിന്മാറിയപ്പോൾ ചിലർ കാണികളെ വിസ്‌മയിപ്പിക്കുന്ന ചുവടുകളുമായി കളംപിടിച്ചു. ഇരു വിഭാഗങ്ങളിലുമായി നാല്പതോളം കുട്ടികൾ മത്സരിച്ചു.

മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഫാ. റോയ് കണ്ണഞ്ചിറ സി.എം.ഐ, ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img