തൊടുപുഴയെ ആവേശത്തിലാഴ്ത്താൻ ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം നാളെ; മത്സരത്തിനിറങ്ങുന്നത് അമ്പതിലേറെ ടീമുകൾ

തൊടുപുഴ: തൊടുപുഴയെ ആവേശത്തിന്റെ മുൾമുനയിലാക്കാൻ ഹൊറൈസൺ മോട്ടോഴ്സും കേരള വടംവലി അസോസിയേഷനും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം നാളെ. വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്‌കൂൾ മൈതാനത്ത് നാളെ വൈകിട്ട് 6 നാണ് മത്സരം.

കാണികൾക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്. സോക്കർ സ്‌കൂൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് മത്സരം.

പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ ആകെ 2 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.

മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്‌സ് സംഘാടകരാകുന്ന മൽസരത്തിൽ ഇക്കുറി മല്ലൻമാർ മാത്രമല്ല വനിതകളും കളത്തിലിറങ്ങും. ‘സുരക്ഷിതമായി വാഹനമോടിക്കൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് പറഞ്ഞു.

സുരക്ഷിതമായി വാഹനമോടിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ഹൊറൈസൺ മോട്ടോഴ്‌സും സി.എം.എസ്. കോളജും ചേർന്ന് മിനി മാരത്തൺ സംഘടിപ്പിച്ചിരുന്നു.

കോട്ടയത്ത് സംഘടിപ്പിച്ച മിനി മാരത്തണിൽ അഞ്ഞൂറിലേറെ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴയിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.ഐ. കുരിയാക്കോസ് ഐപിഎസ്, തൊടുപുഴ എൻഫോഴ്സ്മെന്റ് ആർടിഒ രാജീവ് കെ കെ, തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ വി സുനിൽ, ഇടുക്കി ജില്ല പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു, ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ മോട്ടോഴ്സ് ​ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ വടംവലി മത്സരത്തിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

ഫൈറ്റെർസ് കാഞ്ഞിരങ്ങാട് വയനാട്, എവർഗ്രീൻ അരിവയൽ വയനാട്, പുണ്യാളൻസ് കോഴിക്കോട്, ഹായ് ഫ്രണ്ട് കോഴിക്കോട്, സ്റ്റാർ വിഷൻ വെങ്കിടങ് തൃശൂർ, ഫ്രണ്ട്സ് മച്ചാഡ് തൃശൂർ, പ്രതിഭ പ്രളയകാട് പെരുമ്പാവൂർ, ഗ്രാൻമ വടകര കോഴിക്കോട്, ഹായ് ഫ്രണ്ട്സ് കൈപമംഗലം തുടങ്ങി അമ്പതോളം ടീമുകളാണ് വടംവലിക്ക് ഇറങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

Related Articles

Popular Categories

spot_imgspot_img