തൊടുപുഴ: തൊടുപുഴയെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിയ ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ് കോട്ടയം സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാട് ടീം. വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിലാണ് പ്രതിഭ പ്രളയക്കാട് കപ്പടിച്ചത്. യുവധാര പൗണ്ട് തൃശൂർ ടീമിനെയാണ് പ്രതിഭ പ്രളയക്കാട് തോൽപ്പിച്ചത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വടംവലി ടീമുകളിലൊന്നായ പ്രതിഭ പ്രളയക്കാട് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിന്റെ സ്പോൺസർഷിപ്പിലാണ് മത്സരത്തിനിറങ്ങിയത്. ട്രോഫിക്ക് പുറമെ 25000 രൂപയും മുട്ടനാടുമായിരുന്നു ഒന്നാം സ്ഥാനം നേടിയ പ്രതിഭ പ്രളയക്കാട് ടീമിന് സമ്മാനമായി നൽകിയത്.

ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ് കോട്ടയം സ്പോൺസർ ചെയ്ത് പ്രതിഭ പ്രളയക്കാട് ടീം കപ്പുമായി. ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ സമീപം
സമ്മാനദാനം ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്,ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ ഗ്രൂപ്പ് സിഒഒ സാബു ജോൺ, ഹൊറൈസൺ മോട്ടോഴ്സ് ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർവഹിച്ചു.
സുരക്ഷിതമായി വാഹനം ഓടിക്കു, ജീവൻ രക്ഷിക്കു എന്ന സന്ദേശവുമായി ഓൾ കേരള വടം വലി അസോസിയേഷനുമായി ചേർന്നാണ് വടംവലി മത്സരം നടത്തിയത്. പുരുഷവിഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 39 ടീമുകളും വനിത വിഭാഗത്തിൽ 8 ടീമുകളും മാറ്റുരച്ചു.
മത്സരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു.ക്രൈംബ്രാഞ്ച് എറണാകുളം എസ് പി : വി ഐ കുരിയാക്കോസ് ഐ.പി.എസ് വി ശിഷ്ടാതിഥിയായി എത്തി മത്സരത്തിന് ആശംസ നേർന്നു.
ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട് അധ്യക്ഷനായി. ഇടുക്കി ജില്ല പ്രസ്ക്ലബ് പ്രസിഡൻ്റ് വിനോദ് കണ്ണോളി ആമുഖപ്രസംഗം നടത്തി.
മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ വി സുനിൽ, ഹൊറൈസൺ മോട്ടോഴ്സ് ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ, മർച്ചന്റ് അസോസിയേഷൻ തൊടുപുഴ പ്രസിഡൻ്റ് രാജു തരണിയിൽ, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് തൊടുപുഴ പ്രസിഡൻ്റ് പ്രശാന്ത് കുട്ടപ്പാസ്, സോക്കർ സ്കൂൾ പ്രസിഡൻ്റ് സലിം കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് നന്ദി അറിയിച്ചു.