തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.Home Secretary rejected ADGP MR Ajithkumar’s report on Thrissur Pooram riots.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളിലും അന്വേഷണം വേണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സമാനമായ കുറിപ്പോടെയാണ് ഡിജിപിയും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം വരാനുളള സാധ്യതയാണ് തെളിയുന്നത്.
പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. വീണ്ടും പോലീസ് തലത്തില്‍ തന്നെയുളള അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.