എല്‍ടിടിഇ നിരോധനം നീട്ടി കേന്ദ്ര സർക്കാർ; കാരണം ഇത്

എല്‍ടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. യുഎപിഎ നിയമപ്രകാരമാണ് നിരോധനം ഏർപെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എല്‍ടിടിഇ സംഘടന രാജ്യത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എല്‍ടിടിഇയുടെ തുടര്‍ച്ചയായ അക്രമവും വിനാശകരമായ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എല്‍ടിടിഇ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും കൂടാതെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് വിജ്ഞാപനത്തില്‍ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

തമിഴ് ഈഴം എന്ന ലക്ഷ്യത്തോടെ ശ്രീലങ്കയില്‍ സായുധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍ടിടിഇയെ 1992 മെയ് 14 നാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിരോധിക്കുന്നത്. ഇന്ത്യന്‍ സുരക്ഷയ്ക്ക് കൂടി ഭീഷണിയാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടി വരികയാണ്.

Read More: ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്

Read More: ബാങ്ക്അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും പേടിക്കണ്ട; ഇനി പഴയതുപോലെ പിഴ വരില്ല; തോന്നിയതുപോലെ പിഴ തുക പിടിച്ചുപറിക്കുന്നതിന് നിയന്ത്രണവുമായി ആർ.ബി.ഐ

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

Related Articles

Popular Categories

spot_imgspot_img