പട്ടാമ്പി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞുമണിയേട്ടൻ) നിര്യാതനായി. 70 വയസായിരുന്നു. നാളെ രാവിലെ 11 ന് പട്ടാമ്പി മരുതൂരിലെ തറവാട് വീട്ടുവളപ്പിലാണ് സംസ്‌കാരം.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു അടക്കമുളള നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഇന്ന് വൈകിട്ടോടെ ഭൗതികദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിനും സൗകര്യമൊരുക്കും.
.വിജീഷ്, മഹേഷ്, ഗിരീഷ് എന്നിവരാണ് മക്കൾ.