കീമിൽ തിരിച്ചടി; ദേഷ്യം തീർത്തത് മാധ്യമങ്ങളോട്

തിരുവനന്തപുരം: കീമിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേറ്റതിന് മാധ്യമങ്ങളോട് ചൂടായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ആവർത്തിച്ചുള്ള ചോദ്യങ്ങളാണ് മന്ത്രിയെ പ്രകോപിതയാക്കിയത്.

ആവശ്യത്തിനു എല്ലാം പറഞ്ഞെന്ന് വ്യക്തമാക്കി പ്രതികരണം ആവസാനിപ്പിച്ച് പോകാനാണ് മന്ത്രി ശ്രമിച്ചത്.

ഈ സമയത്താണ് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ വന്നത്. ഇതോടെ വലിയ കോടതി ആവേണ്ട എന്ന് മന്ത്രി മറുപടി നൽകി.

എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിലാണ് സർക്കാർ കീം റാങ്ക് പട്ടികയിൽ മാറ്റം കൊണ്ടുവന്നത്. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി.

അത് അനീതിയായിരുന്നു. അതിനാലാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ എന്ന വിമർശനവും മന്ത്രി മാധ്യമ പ്രവർത്തകർക്ക് നേരെ ഉന്നയിച്ചു.

കീം, സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; ​ഗ്രീഷ്മക്കെതിരെ വീണ്ടും കേസ്

നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നൽകിയ കേസിലെ പ്രതി ഗ്രീഷ്മക്കെതിരെ വീണ്ടും പരാതി.

കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂർ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നൽകിയെന്നാണ് പരാതി.

കണ്ണറവിള സ്വദേശി ആദർശ്, ഇരുവൈക്കോണം സ്വദേശി എസ്. അഭിറാം എന്നിവരാണ് പരാതി നൽകിയത്.

ആദർശിൽ നിന്ന് ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകൾക്കു രജിസ്റ്റർ ചെയ്യാനായി 23,300 രൂപ തട്ടി

ശേഷം വിവിധ പ്രവേശനപരീക്ഷകൾക്ക് വ്യാജ ഹാൾടിക്കറ്റുകൾ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആദർശിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്.

അഭിറാമിൽ നിന്ന്‌ നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർചെയ്തു. തുടർന്ന് അഭിറാമിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പത്തനംതിട്ടയിൽ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകിയത്.

അഭിറാം മണക്കാട് സ്കൂളിലാണ് നീറ്റ് പരീക്ഷ എഴുതിയത്. ഈ രജിസ്റ്റർ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരിൽ പ്രതി ജിത്തുവിന് ഹാൾടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു. തുടർന്ന് പരീക്ഷയ്ക്കിടെയാണ് ജിത്തു പിടിയിലായത്.

അഭിറാം നീറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തിൽത്തന്നെ കീം പരീക്ഷയ്ക്കായി 1600 രൂപ നൽകി രജിസ്‌ട്രേഷൻ നടത്തി. എന്നാൽ, കീമിന് നൽകിയ ഹാൾ ടിക്കറ്റ് വ്യാജമായിരുന്നു.

വെല്ലൂർ സിഎംസിയിൽ നഴ്‌സിങ് കോഴ്‌സിൽ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായും അഭിറാം 1700 രൂപ നൽകി. ഈ പരീക്ഷയ്ക്കു നൽകിയതും വ്യാജ ഹാൾ ടിക്കറ്റാണ്.

അഭിറാമിനു ലഭിച്ച ഹാൾ ടിക്കറ്റ് വെച്ച് വെല്ലൂർ സിഎംസിയിലെ വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാൾ ടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞത്.

സിയുഇടി(കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) വഴി ഇന്റഗ്രേറ്റഡ് കോഴ്‌സിനായി 1650 രൂപയും ഫീസായി നൽകിയിരുന്നു. എന്നാൽ, ഇതിന്‌ നൽകിയ ഹാൾ ടിക്കറ്റും വ്യാജമായിരുന്നു.

സമാനമായി കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായി അഭിറാം 1500 രൂപ ഫീസ് നൽകി അപേക്ഷിച്ചെങ്കിലും പ്രതി ഗ്രീഷ്മ നൽകിയത് വ്യാജ ഹാൾ ടിക്കറ്റാണ്.

ഒബിസി വിഭാഗത്തിൽപ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നെന്നു രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റാണ് ഗ്രീഷ്മ നിർമിച്ചു നൽകിയത്. ഇതുമൂലം കുസാറ്റ് പരീക്ഷയും അഭിറാമിന് എഴുതാനായില്ല.

English Summary:

Higher Education Minister R. Bindu reacted sharply to the media after facing a setback in the High Court regarding the KEAM quota issue. Repeated questions from journalists appeared to provoke the minister. Stating that she had already said everything necessary, she tried to end the interaction. However, when more questions were raised about the court verdict, the minister responded curtly, saying, “This is not a big court.”

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img