”രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് കോടതികളുടെ കടമ, രാജ്യത്തെയും , ദേശീയ പതാകയേയും ബഹുമാനിക്കുന്നവർക്ക് മാത്രം അവകാശങ്ങൾക്ക് അർഹത”: ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാന്റെ അപ്പീൽ തള്ളി ഹൈക്കോടതി

തനിക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാൻ നൽകിയ അപ്പീൽ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ശ്രീനിവാസ് ഹരീഷ് കുമാർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ഇന്ത്യൻ പൗരനെന്ന നിലയിൽ അപേക്ഷകൻ തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണ്, എന്നാൽ ഇതിനുപകരം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുന്ന ഒരു സംഘടനയിൽ അംഗമാകുകയും ഭരണഘടനാപരമായ ഉത്തരവുകൾ ലംഘിക്കുകയും ചെയ്യുന്നുവെങ്കിൽ
അത് ജാമ്യം നിഷേധിക്കാൻ മതിയായ കാരണമാണെന്ന് കോടതി നിരീക്ഷിച്ചു.

”ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടനയെ അനുസരിക്കാനും ഭരണഘടനയുടെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കാനും ആർട്ടിക്കിൾ 51 (എ) (എ) പ്രകാരം ബാധ്യസ്ഥരാണ്. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനോടും ക്ലോസ് (സി) കൽപ്പിക്കുന്നു. ഇത് ഓരോ പൗരന്റെയും അടിസ്ഥാന കടമകളാണ്. രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഭരണഘടനാ കോടതികളുടെ കടമയാണ്” കോടതി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള റഹ്മാൻ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഐപിസി സെക്ഷൻ 120 ബി, 121, 121 എ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 18, 20, 38 എന്നിവ ചുമത്തപ്പെട്ടതിനെയും അബ്ദുൾ റഹ്മാൻ ചോദ്യം ചെയ്തിരുന്നു.

Read Also: ബോഡി ബിൽഡിങ്ങിനു സിങ്ക് വേണം; 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി യുവാവ് !

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img