സിദ്ദിഖ് “ചിത്രം” കേരള പോലീസ് റിലീസ് ചെയ്തത് വെറും പ്രഹസനം; മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു, അതും പോലീസ് സ്റ്റേഷന് തൊട്ടടുത്ത്; രേഖകൾ പുറത്ത്

കൊച്ചി: ബലാത്സം​ഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത്. actor Siddique. He was in Kochi till 4 days ago

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. 

ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. 

അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സു പ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴി ഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു. അതിനിടെ, സിദ്ദിഖി ൻ്റെ മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതൽ വിവര ങ്ങൾ പുറത്ത് വന്നു. 

കള്ള സാക്ഷിയെ  അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മസ്ക്ക റ്റ് ഹോട്ടലിൽ തൻ്റെ മുറിയിലേക്ക്  എത്തിച്ച ആൾ എന്ന നിലയി ലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ താൻ പൊലീസിൽ പരാതി നൽകി. 

ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി  പൊലീസിനെ സമീപിച്ചത്. പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കുനേരെ പീഡനം; 53കാരന് 60 വർഷം കഠിന തടവും പിഴയും

മലപ്പുറം: നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന്...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

Related Articles

Popular Categories

spot_imgspot_img